ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ടു; പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി 10th class student മരിച്ചു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് സ്ക്കൂളിൽ പി ഇ ടി പിരീഡിൽ കുട്ടികൾ കളിച്ച് കൊണ്ടിരിക്കെ തപസ്യക്ക് ക്രിക്കറ്റ് ബോൾ കൊണ്ട് പരിക്കേറ്റത്.

സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ മുബൈയിലേക്ക് കൊണ്ട് പോയി അവിടെ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടാണ് മരണപ്പെട്ടത്.

സ്വർണ്ണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ച് വരികയായിരുന്നു ഇവരുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. മാതാവ്: സുപ്രിയ, സഹോദരങ്ങൾ: സ്നേഹ, വേദാന്ത്.

spot_imgspot_img
spot_imgspot_img

Latest news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img