News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

തുടയിൽ വളർന്ന മുഴയ്ക്ക് 10 കിലോ ഭാരം; നടക്കാൻ പോലും പറ്റാതെ 61വയസുകാരി; ആറ് മണിക്കൂറുകൊണ്ട് മുഴ നീക്കം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്

തുടയിൽ വളർന്ന മുഴയ്ക്ക് 10 കിലോ ഭാരം; നടക്കാൻ പോലും പറ്റാതെ 61വയസുകാരി; ആറ് മണിക്കൂറുകൊണ്ട് മുഴ നീക്കം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്
June 16, 2024

തൃശൂർ: ഒരു മാസം മുമ്പാണ് നടക്കാന്‍ പോലും കഴിയാതെ കാലില്‍ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയില്‍ ട്യൂമര്‍ ആണെന്ന് ബോധ്യപ്പെട്ടു.
കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 30x30x15 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് രോഗവും.A 10-kg tumor on her thigh was removed through surgery at Thrissur Medical College.

ഒടുവിൽ പുഴക്കല്‍ സ്വദേശിനിയുടെ തുടയിൽ ഉണ്ടായിരുന്ന 10 കിലോ ഭാരമുള്ള മുഴ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 

6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആണ് 61വയസുകാരിയുടെ ട്യൂമര്‍ നീക്കം ചെയ്തത്.ട്യൂമര്‍ കാരണം നടക്കാൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ലായിരുന്നു.

ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനര്‍ജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. 

മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 

ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകള്‍, നാഡീഞരമ്പുകള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ 10 കിലോ തൂക്കവും 30x30x15 സെന്റീമീറ്റര്‍ വ്യാപ്തിയുമുള്ള, സോഫ്റ്റ് ടിഷ്യൂ സാര്‍ക്കോമ നീക്കം ചെയ്തത്.

രോഗി സുഖം പ്രാപിച്ചപ്പോള്‍ അടുത്തഘട്ട ചികിത്സയ്ക്കായി റേഡിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കൂടി ഇടപെടലോടെ കാലിലെ പേശികളുടെ തളര്‍ച്ച പരമാവധി കുറച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. 

സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമായിരുന്ന ഈ ശസ്ത്രക്രിയ സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് ചെയ്തത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക എന്നിവരുടെ ഏകോപനത്തില്‍ ജനറല്‍ സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. രവീന്ദ്രന്‍, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ. ശരത് കൃഷ്ണന്‍, ഡോ. സഹീര്‍, ഡോ. സുമിന്‍, ഡോ. ജുനൈദ്, ഡോ. സൗന്ദര്യ എന്നിവരും അനസ്തീഷ്യ വിഭാഗം തലവന്‍ ഡോ. ബാബുരാജ്, ഡോ. മനീഷ, ഡോ. മെറിന്‍, ഡോ. ജെസ്മിന്‍ എന്നിവരും നഴ്‌സിംഗ് വിഭാഗത്തില്‍ നിന്നുള്ള സൂര്യ ജഗനും ആണ് ഈ ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • Top News

പാര്‍ട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]