എല്ലാവരും തെറ്റിദ്ധാരണ മാറ്റണം: സജി ചെറിയാന്‍

തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നുമുള്ള പ്രസ്താവന തിരുത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സൗദിയില്‍ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമര്‍ശം തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

“സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു, പുറത്ത് കേട്ടാല്‍ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടു പോയി. അവര്‍ക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാന്‍ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തില്‍ ശല്യമാണ്, അത് പാടില്ല. അതാണ് നിയമം. എല്ലാവര്‍ക്കും അവിടെ പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായി ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്” – ഇതായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

കേരളത്തിലെ സൗഹാര്‍ദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിലിരിക്കുന്ന സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് ശ്രമിക്കുന്നതെന്നു വി.ടി.ബല്‍റാം ആരോപിച്ചു. ”സാംസ്‌കാരിക (വകുപ്പ്) മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദപ്രതിവാദങ്ങള്‍. സമൂഹത്തില്‍ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പു വരുത്തിയാല്‍ അദ്ദേഹം തന്നെ പിന്നീട് അത് പിന്‍വലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്. ഒന്നിനു പുറകേ ഒന്നായി ഇങ്ങനെ സെന്‍സിറ്റീവായ വിഷയങ്ങളില്‍ ഇന്‍സെന്‍സിറ്റീവായി അഭിപ്രായങ്ങള്‍ പറഞ്ഞ്, ഇങ്ങനെയൊക്കെയല്ലേ ഒരു ഇലക്ഷന്‍ വര്‍ഷത്തില്‍ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.”- ബല്‍റാം അഭിപ്രായപ്പെട്ടു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നു; പോർച്ചിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച 46കാരൻ പിടിയിൽ

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന...

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി; മാർഗനിർദേശങ്ങൾ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണമെന്ന്...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

തേയില തോട്ടത്തിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം

ഊട്ടി: ഊട്ടിയിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാൻ...

കീഴ്ജാതിയിൽ പെട്ട കുട്ടി കബഡി മത്സരത്തിൽ സവർണരെ തോൽപ്പിച്ചു; പരീക്ഷ എഴുതാൻ പോകുന്നതിനിടെ ദളിത് വിദ്യാർത്ഥിക്കു നേരെ ക്രൂരമായ ആക്രമണം

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പരീക്ഷ എഴുതാൻ പോകുന്നതിനിടെ സവർണ സമുദായത്തിൽപ്പെട്ടവർ ഒരു...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!