നിരക്കില്‍ ഇളവ് നല്‍കാനാവില്ല: കെഎസ്ആര്‍ടിസി

കൊച്ചി: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30 ശതമാനം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് കെഎസ്ആര്‍ടിസി. നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. തീരുമാനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.

കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമല്ല. സര്‍ക്കാര്‍ നയമമനുസരിച്ചാണ് കണ്‍സഷന്‍ നല്‍കുന്നത്. സ്വശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരാന്‍ ബാധ്യതയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിരക്ക് ഇളവ് നല്‍കാന്‍ കഴിയൂ. വന്‍ തുക തലവരിപ്പണം നല്‍കുന്നവര്‍ക്ക് കണ്‍സഷന്‍ വേണ്ടെന്നുമുള്ള നിലപാടിലാണ് കെഎസ്ആര്‍ടിസി.

സ്വാശ്രയ കോളേജുകളുടേയും അണ്‍എയ്ഡഡ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിന്റെ 30 ശതമാനം ഇളവ് അനുവദിച്ചുകൊണ്ടുള്ള കാര്‍ഡ് അനുവദിക്കാനായിരുന്നു കെഎസ്ആര്‍ടിസി തീരുമാനം. ബാക്കി 35 ശതമാനം തുക വിദ്യാര്‍ത്ഥികളും 35 ശതമാനം മാനേജ്മെന്റും വഹിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് ചോദ്യം ചെയ്ത് കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും രണ്ട് വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

വോൾട്ടാസിന്റെ എസി റിപ്പയർ ചെയ്ത് നൽകാതെ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ്; 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: എയർ കണ്ടീഷൻ റിപ്പയർ ചെയ്ത് നൽകാതെ വൈകിച്ച ഇടപ്പിള്ളിയിലെ എക്സ്പെർട്ട്...

സംസ്ഥാനത്ത് ഈ മൂന്നു സ്ഥലങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക…! ജനങ്ങൾക്ക് ജാഗ്രതാ നിർദേശം:

കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...

കുട്ടികളെ നന്നാക്കാൻ കഴിയുന്നില്ല: കുട്ടികൾക്ക് മുന്നിൽ ‘സ്വയം ശിക്ഷിച്ച്’ അധ്യാപകൻ !

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചാൽ അദ്ധ്യാപകർ ജയിലിലാകുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ, കുട്ടികൾക്ക്...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!