തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. . ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി വിപിൻ, പാലക്കാട് സ്വദേശി അഞ്ചു എന്നിവരെയാണ് പിടികൂടിയത്.
ഇന്ന് രാവിലെ ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലഹരിയുമായി എത്തുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
51 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇവരെ പിടികൂടിയത്. പല കോളജുകളിലേക്കും വിതരണം നടത്തുന്നതിനായാണ് സംഘം ലഹരി എത്തിച്ചിരുന്നത്.
മൂവരെയും ഡാൻസാഫ് സംഘം ആറ്റിങ്ങൽ പൊലീസിന് കൈമാറി.