web analytics

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പുനരുപയോഗിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്…!ബാറ്ററികളുടെ വില കുറയുമോ ?

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി റിപ്പോർട്ടുകൾ. യു.കെ.യിലെ ടാവിസ്റ്റോക്കിലാണ് ഇതിനുള്ള ശ്രമങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ളത്.

ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്, സ്റ്റീൽ ,ലിഥിയം, നിക്കൽ, കോബാൾട്ട് , ഗ്രാഫൈറ്റ് എന്നിവയാണ് വേർതിരിച്ചെടുക്കുന്നത്. പുതിയ ബാറ്ററി നിർമിക്കാൻ കഴിയുന്ന വിലയേറിയ വസ്തുക്കളാണ് ഇങ്ങിനെ വേർതിരിച്ചെടുക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം 2023 ൽ വിറ്റഴിച്ച അഞ്ച് കാറുകളിൽ ഒന്ന് ഇലക്ട്രിക് ആയിരുന്നു.

വർഷം തോറും 35 ശതമാനം ഇലക്ട്രിക് കാറുകൾ വർധിക്കുകയും ചെയ്യുന്നു. ഇതോടെ ബാറ്ററികൾക്കും അവ നിർമിക്കാൻ ആവശ്യമായ വസ്തുക്കളുടേയും വില കുതിച്ചു കയറി. ഇതോടെ ബാറ്ററികൾ നിർമിക്കാനുള്ള ധാതുക്കൾ പലപ്പോഴും ലഭിക്കാതായി. ഇതോടെയാണ് ബാറ്ററികൾ പുനരുപയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടന്നത്.

  • ✅ Universally Compatibility: Suitable for most Bluetooth-enabled devices, such as for 6s plus 5S 5 4S and Android smartp…
  • ✅ FUNCTIONAL! Durable Earphone With mic Tangle Free cables and Call Receive / Cut and Play / Pause Button (Change Track …
  • ✅ Built-in Battery: With high performance rechargeable polymer battery, this headphon e provides 8-10 hours of music tim…

ഇംഗ്ലണ്ടിൽ നടന്ന പരീക്ഷണം വിജയമായിരുന്നു എന്നാണ് ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാറ്ററി കാറുകളിൽ ബാറ്ററിയുടെ ചെലവാണ് വില നിർണയിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്നതോടെ ബാറ്ററി വിലയും ബാറ്ററി കാർ വിലയും കുറയും.

ബാറ്ററി പുനരുപയോഗിക്കാനുള്ള ശ്രമങ്ങൾ മുൻപേ ആരംഭിച്ചതാണെങ്കിലും കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് പരീക്ഷണങ്ങളിൽ തടസം നേരിട്ടു. ബാറ്ററികൾ പുനരുപയോഗിക്കുന്നതോടെ മാലിന്യ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും.

വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ മരണം തേടിയെത്തി: 50കാരന് ഭാര്യയുടെ കണ്മുൻപിൽ ദാരുണാന്ത്യം

വിവാഹ വാർഷികാഘോഷ ചടങ്ങിനിടെ 50 കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഷൂ ബിസിനസുകാരനായ വസീം സർവത് ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ബറേലിയിലെ ദമ്പതികളുടെ വിവാഹ വാർഷിക ആഘോഷമാണ് മരണവേദിയായത്.

പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ നടന്ന പാർട്ടിക്കിടെ കഴിഞ്ഞദിവസമായിരുന്നു സംഭവം. 25 മത് വാർഷികം ഭാര്യ ഫറയ്ക്കും കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂൾ അധ്യാപികയാണ് വസീമിന്റെ ഭാര്യ ഫറ.

വേദിയിൽ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു ദമ്പതികൾ. ഇതിനിടെ വസീം പെട്ടെന്ന് കുഴഞ്ഞുവീണു. ബന്ധുക്കൾ ഓടിയെത്തി വസീമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ദമ്പതികളുടെ ക്ഷണം സ്വീകരിച്ച് നിരവധി പേർ ചടങ്ങിനെത്തിയിരുന്നു.

ഇരുവരും ഒരുമിച്ച് വേദിയിൽ കേക്ക് മുറിക്കാനും പദ്ധതിയിട്ടിരുന്നു. പക്ഷേ അതിനു മുമ്പ് ഭർത്താവിനെ മരണം തേടിയെത്തുകയായിരുന്നു. രണ്ട് ആൺമക്കളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

Related Articles

Popular Categories

spot_imgspot_img