web analytics

ആലപ്പുഴയിൽ രൂപമാറ്റത്തോടെ കുഞ്ഞുപിറന്ന സംഭവം; ചികിത്സാവീഴ്ച സമ്മതിച്ച് ആരോഗ്യവകുപ്പ്: 2 ഡോക്ടർമാർക്കെതിരെ അച്ചടക്കനടപടിക്ക് ശുപാർശ

ആലപ്പുഴയിൽ രൂപമാറ്റത്തോടെ കുഞ്ഞുപിറന്ന സംഭവത്തില്‍ ഒടുവിൽ ചികിത്സാവീഴ്ച അംഗീകരിച്ച് ആരോഗ്യവകുപ്പ്. കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതില്‍ രണ്ടു ഗൈനക്കോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ആദ്യമൂന്നുമാസം ചികിത്സ തൃപ്തികരമായിരുന്നില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ ചികിത്സ മെച്ചപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

റിപ്പോർട്ടിനെ തുടർന്ന് ചികിത്സയില്‍ പിഴവുവരുത്തിയ ഡോ. സി.വി. പുഷ്പകുമാരി, ഡോ.കെ.ഐ. ഷെര്‍ലി എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശുപാര്‍ശചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞിന്റെ മാതാവിന്റെ സ്‌കാനിങ് നടത്തിയ ആലപ്പുഴയിലെ രണ്ടു സ്വകാര്യ സ്‌കാനിങ് കേന്ദ്രങ്ങള്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് ആരോഗ്യവകുപ്പ് നേരത്തേ പൂട്ടിയിരുന്നു. 2024 നവംബര്‍ എട്ടിനാണ് കുഞ്ഞ് ജനിച്ചത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയിലും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാവാത്തതിനെതുടര്‍ന്ന് കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം തപാല്‍വഴി മറുപടി നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ...

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ്

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ് ശരീരപരിപാലനത്തിനായി...

Related Articles

Popular Categories

spot_imgspot_img