രാജ്യത്ത് ആദ്യം തുണിയില്ലാതെ ഓടിയത് കൊച്ചിയിൽ; ലോകോളജ് വിദ്യാർഥിയായിരിക്കെ മമ്മൂട്ടിയും നമ്പർ ഇറക്കി… കൂട്ടനഗ്നയോട്ടത്തിന് 51വയസ്സ്

‘പിറന്നപടി’ ചരിത്രത്തിലേക്ക് ഓടിക്കയറിയ രാജ്യത്തെ ആദ്യ കൂട്ടനഗ്നയോട്ടത്തിന് 51വയസ്സ്. 1974-ൽ ലോക വിഡ്ഢിദിനത്തിലെ സായാഹ്നത്തിലാണ് തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെ എറണാകുളം ലോ കോളേജിലെ നാല് വിദ്യാർഥികൾ തുണിയില്ലാതെ ഓടിയത്.

ഞെട്ടിക്കുന്ന വാർത്ത സൃഷ്ടിക്കൽ മാത്രമായിരുന്നു ആ സാഹസത്തിന് പിന്നിലെങ്കിലും പൊതുസ്ഥലത്തെ ആദ്യ കുട്ടനഗ്നയോട്ടമായി അത് ചരിത്രത്തിലിടംനേടുകയായിരുന്നു.

വിദേശ ക്യാമ്പസുകളിലെ സമാനസംഭവങ്ങൾ ഇവർക്ക് പ്രചോദനമായിട്ടുണ്ടാകണം. രാത്രി സുഭാഷ് ബോസ്സ് പാർക്കിലൂടെ ഓടാനായിരുന്നു ആദ്യം പദ്ധതി ഇട്ടത്. അതിൽ സാഹസം പോരെന്നതിനാൽ ഓട്ടം പകലാക്കിമാറ്റുകയായിരുന്നു. അതും നഗരത്തിലെ തിരക്കേറിയ ബ്രോഡ്‌വേയിലൂടെ വേണമെന്ന് കോളേജ് ഹോസ്‌റ്റലിലെ കൂടിയാലോചനയിൽ തീരുമാനമായി.

ഏപ്രിൽ ആറിന് ബ്രോഡ്‌വേയിലെ ആൾകൂട്ടത്തിനിടയിൽ നാല് യുവാക്കൾ പൂർണനഗ്നരായി പിറന്നു. ജനം കണ്ണുമിഴിച്ചുനിൽക്കെ നാലാളും ഓടി ദൂരെ കാത്തുകിടന്ന കാറിൽ കയറി പോകുകയായിരുന്നു.

സംഭവം മുൻകൂട്ടി അറിഞ്ഞ കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ജനാർദനൻ എന്ന ഫോട്ടോഗ്രാഫറുടെ കാമറ ചരിത്രത്തിലേക്ക് മിന്നൽ പായിച്ചെങ്കിലും ദൃശ്യം കിട്ടിയില്ല.

കാറിൽക്കയറിപ്പോയ യുവാക്കൾ അൽപ്പസമയത്തിനുശേഷം ബോട്ട്ജെട്ടിക്കടുത്ത് ഓർത്തഡോക്സ് പള്ളിക്കുസമീപത്തെ വഴിയിലൂടെ വീണ്ടും നഗ്നരായി ഇറങ്ങിയോടുകയായിരുന്നു.

ഓട്ടക്കാരുടെ പിന്നിലായിപ്പോയെങ്കിലും ജനാർദനൻ ഫോട്ടോ എടുത്തു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായും ചിത്രമായും എഡിറ്റോറിയലായും നഗ്നയോട്ടം ഇടംപിടിച്ചു. ‘when cochin gets too hot എന്നായിരുന്നു ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലിയിൽ ചിത്രത്തിന്റെ അടിക്കുറിപ്പ് വന്നത്.

നഗ്നരായി ഓടിയ നാലുപേരുടെയും വിവരങ്ങൾ ഇന്നും പൊതുജനത്തിന് അജ്ഞാതമാണ്. കോളേജിൽനിന്ന് ശിക്ഷാനടപടി ഉണ്ടാകാതിരുന്നതിനാൽ അവർ നാലുപേരും നിയമബിരുദമെടുത്തു. ഇതിൽ ഒരാൾമാത്രം അഭിഭാഷകവൃത്തി തുടർന്നു. ഒരാളൊഴികെ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

നഗ്നയോട്ടത്തിന്റെ ഒന്നാംവാർഷികവും ലോ കോളേജ് വിദ്യാർഥികൾ ആഘോഷമാക്കി. നഗ്നയോട്ടം ആവർത്തിക്കുമെന്ന് മുൻകൂർ നോട്ടീസ് അച്ചടിച്ചിറക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി കെ ചന്ദ്രശേഖരനും കലക്ടർ ഉപ്പിലിയപ്പനും വൻ പൊലീസ് സന്നാഹമൊരുക്കി ബ്രോഡ്‌വേയിൽ കാത്തുനിന്നു. വഴിക്കിരുവശവും ജനങ്ങളും. ലോ കോളേജിൽനിന്ന് ആർപ്പുവിളിയും ആരവവുമുയർന്നു.

തൊട്ടുപിന്നാലെ ഏതാനും കൊച്ചുകുട്ടികളെ ഉടുതുണിയില്ലാതെ ആൾക്കൂട്ടത്തിലൂടെ ആട്ടിത്തെളിച്ച് വിദ്യാർഥിക്കൂട്ടം കടന്നുപോയി. അതിന് നേതൃത്വം നൽകിയ രണ്ടുപേരിൽ ഒരാൾ, പിന്നീട് എറണാകുളം ജില്ലാ കലക്ടറായ അന്തരിച്ച കെ ആർ വിശ്വംഭരനാണ്. മറ്റൊരാൾ സിനിമാതാരം മമ്മൂട്ടിയും

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

അയർലൻഡ് മലയാളി യുവാവ് കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട്...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img