വാട്ടർ ഫോർഡിലെ ഇന്ത്യൻ വനിതകൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസമായിരിക്കും നാളെ.
വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകളുടെ എറ്റവും വലിയ സംഘടനയായ “ജ്വാല ” അന്താരാഷ്ട്ര വനിത ദിനം അതിവിപുലമായ സ്റ്റേജ് ഷോയോടുകൂടി അണിയിച്ചൊരുക്കുകയാണ്.
കഴിഞ്ഞ രണ്ട് ആഴ്ച ആയി നടത്തപെട്ട വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഈ വേദിയിൽ വച്ച് നടത്തും. ഈ ആഘോഷ സായാഹ്നത്തിൽ മലയാളത്തിന്റെ പ്രിയ താരം എസ്തർ അനിലും പങ്കുചേരും
മികച്ച വനിതാ സംരംഭകയും കേരളസർക്കാരിൻ്റെ Outstanding Manufacturing Award & Outstanding Exporter Award 2024 ജേതാവുമായ Viswas ഫുഡ്സ്ന്റെ MD ബിജി സോണിയെ ഈ വേദിയിൽ ആദരിക്കും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ വർഷത്തെ വിമൻസ്ഡേ ആഘോഷം. കുടുംബത്തോടൊപ്പമാണ് ഇത്തവണ ആഘോഷിക്കുന്നത്.
കുട്ടികളുടെ ഫാൻസിഡ്രസ് മത്സരവും വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലെ വനിതകളുടെയും, കുട്ടികളുടേയും ഡാൻസ് മത്സരവും നടക്കും.
Samsung Tab S6 Lite ഉൾപ്പെടടെ പതിനെട്ടിലേറെ സമ്മാനങ്ങളും Raffle Prizes ലൂടെ നൽകും.
ഈ ആഘോഷത്തിലേക്ക് ഏവരേയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കുടുംബസംഗമത്തിന് മാറ്റ് കൂട്ടാൻ ഏഞ്ചൽ ബീറ്റ്സിൻ്റെ ഗാനമേളയും നടത്തുന്നുണ്ട്
മാർച്ച് 29 ന് വൈകുന്നേരം 4.30 മുതൽ 8.30 വരെ വാട്ടർഫോർഡിലെ എലൈറ്റ് ഇവൻ്റ് ഹാളിൽ വച്ചാണ് കൂടിച്ചേരൽ.
Elite Events ന്റെ foodstall,
Paradise collections cloth stall,Inbass Desertsൻ്റെ stall എന്നിവയും ഉണ്ടാകും.