ഭക്ഷണശാലകള്‍ തീവച്ച് നശിപ്പിച്ചു

ഗുരുഗ്രാം: രണ്ട് ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഹരിയാനയിലെ നൂഹില്‍ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികള്‍ എത്തിയത്. വിവിധ വാഹനങ്ങളില്‍ എത്തിയ ഇരുനൂറോളം വരുന്ന സംഘം പെട്രോള്‍ ഉപയോഗിച്ചാണ് കടകള്‍ തീവച്ചു നശിപ്പിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം ആരംഭിച്ചത്. ഇതുവരെ 4 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ അക്രമം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇന്ന് തീവയ്പ്പുണ്ടായത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘര്‍ഷത്തിന്റെ തുടക്കം. നിരവധി കാറുകള്‍ അക്രമികള്‍ കത്തിച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോര്‍ട്ട്.

ഇന്നലെ അര്‍ധരാത്രിയില്‍ ഗുരുഗ്രാമിലെ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു. മരിച്ച മറ്റു രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

കെ എൽ രാഹുലല്ല നായകൻ; നറുക്ക് വീണത് മറ്റൊരു താരത്തിന്; നായകനായി തിളങ്ങുമോ?

ന്യൂഡൽഹി: ഐപിഎല്ലിനു ദിവസങ്ങൾ മാത്രം നിൽക്കെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്....

87 ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്‌യു; കാരണമിതാണ്

തിരുവനന്തപുരം: കെഎസ്‌യുവില്‍ ഭാരവാഹികൾക്കെതിരെ കൂട്ട നടപടി. 107 ഭാരവാഹികളെ പാർട്ടി സസ്‌പെന്‍ഡ്...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗണ്ടുണ്ടാക്കിയ വിരുതൻ പിടിയിൽ

കോ​ഴി​ക്കോ​ട്: പ​ര​സ്യ മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!