web analytics

തൊടുപുഴ വധക്കേസ്; ബിജുവിനെ ആദ്യമെത്തിച്ചത് പ്രതിയുടെ വീട്ടിൽ! തെളിവെടുപ്പ് തുടരും

ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് തുടരും. ഇന്ന് കേസിലെ ഒന്നാം പ്രതി ജോമോന്റെ വസതിയിലും, ​ഗോഡൗണിലും എത്തിച്ചാവും തെളിവെടുപ്പ്.

കൊട്ടേഷൻ സംഘത്തിന്റെ മർദനമേറ്റതിനെ തുടർന്ന് അവശനായ ബിജുവിനെ ആദ്യമെത്തിച്ചത് ഒന്നാം പ്രതി ജോമോൻ്റെ വസതിയിലാണെന്ന് പോലീസ് പറഞ്ഞു.

അവിടെയെത്തിച്ച ശേഷം മരണം ഉറപ്പാക്കുന്നതിനായി ദേഹ പരിശോധനയടക്കം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ദേഹ പരിശോധനയ്ക്ക് ശേഷമാണ് ബിജുവിന്റെ മൃതദേഹം ​ഗോഡൗണിലേക്ക് മാറ്റിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. ജോമോൻ, ആഷിഖ് ജോൺസൺ, മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് മൃതദേഹം മാറ്റിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല ഫോറൻസിക്, വിരലടയാള വിദ​ഗ്ധരും പരിശോധന നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെളിവെടുപ്പ്.

മാർച്ച് 22 നാണ് തൊടുപുഴ ചുങ്കം സ്വദേശിയായ ബിജു ജോസഫിന്റെ കൊലപാതക വിവരം പുറംലോകം അറിയുന്നത്. ബിസിനസ് പാർട്‌ണർമാർക്ക് ഇടയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വ്യാഴാഴ്ച ബിജുവിന്റെ ഭാര്യ ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ മിസ്സിംഗ് കേസായിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്.

ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് പോലീസ് ആദ്യം കണ്ടെത്തുകയായിരുന്നു. പിന്നീടത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്.

‘ദേവമാതാ’ എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും, മൊബൈൽ മോർച്ചറിയുമാണ് ഇവർ ഒന്നിച്ച് നടത്തിയിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ബിജുവിനെതിരെ കൊച്ചി ടീമിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോൻ സമ്മതിച്ചിട്ടുണ്ട്. കേസിൽ ഇതുകൂടാതെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരുന്നു.

കേസിൽ മൂന്നുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട നാലാമൻ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാൾക്കെതിരെയും നടപടിയുണ്ടാവും.

ജോമോൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കലയന്താനിയിലുള്ള കാറ്ററിങ് സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാലിന്യത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാൾക്ക് മാത്രം ഇറങ്ങാൻ പാകത്തിലുള്ളതാണ് മൃതദേഹം കണ്ടെത്തിയ മാൻഹോൾ. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീർത്ത നിലയിലായിരുന്നു.

അതുകൊണ്ടുതന്നെ മൃതദേഹം മാൻഹോളിൽ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ മാൻഹോളിൻ്റെ മറുവശത്തെ കോൺക്രീറ്റ് പൊട്ടിച്ച് വിസ്‌താരം വർധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ...

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന്...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’ സ്ത്രീസൗഹൃദത്തിന്റെ ശക്തിയും പെൺകരുത്തിന്റെ...

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം ഇസ്രയേൽ–ഇറാൻ...

പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കായലിന് നടുവിലെ ദ്വീപ് ഇനി കരയോട് ചേർന്ന് നിൽക്കും

പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കായലിന് നടുവിലെ ദ്വീപ് ഇനി...

Related Articles

Popular Categories

spot_imgspot_img