കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. ഇന്നലെ മുതലാണ് യുവതിയെ കാണാതായിരിക്കുന്നത്. കെഴുവംകുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്.
വൈകുന്നേരം കൂട്ടിക്കൊണ്ടുപോകുന്നതിനായി ഭർത്താവ് ഓഫീസിൽ എത്തിയപ്പോൾ ബിസ്മി അവിടെ ഉണ്ടായിരുന്നില്ല.
ഇതോടെയാണ് അന്നേ ദിവസം ബിസ്മി ജോലിക്കെത്തിയിട്ടില്ല എന്ന വിവരം അറിയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ ഇന്നലെ രാവിലെ കെഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും മൊബൈൽ ഫോണും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാകും അന്വേഷണം.
ഇൻസ്റ്റാഗ്രാം പ്രണയം! 17കാരിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതി പിടിയിൽ
കോട്ടയം: സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
17 കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാറിനെയാണ് തിരുവല്ല പോലീസ് ഉത്തർപ്രദേശിലെത്തി പിടികൂടിയത്.
അന്വേഷണം നടത്തിവരുന്നതിനിടെ ആറ് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് യുവാവിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയതായാണ് വിവരം.