തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സ്‌ക്രൂഡ്രൈവര്‍ കൊണ്ടാണ് ആക്രമണം നടത്തിയത്. കഴുത്തിലും തലയിലും ആണ് കുത്തേറ്റത്. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് വിവരം.

ബൈജു, ചന്തു എന്നിവരാണ് ആക്രമണം നടത്തിയത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത് മൃഗീയമായി; കാലുകൾ പൂർണമായും വെട്ടിമാറ്റിയ നിലയിൽ; കൊലപാതകം ഇന്ന് വെളുപ്പിന്

കൊല്ലം: കരുനാഗപള്ളിയിൽ യുവാവിന്നെ വെട്ടി കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം നടന്നത്. ഒരു സംഘം അക്രമികൾ സന്തോഷിന്റെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട സന്തോഷ് വധശ്രമക്കേസിൽ പ്രതിയാണ്.

വീട്ടിൽ സന്തോഷും പ്രായമായ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടിൽ കയറി വെട്ടുകയായിരുന്നു. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം

ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു....

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

Related Articles

Popular Categories

spot_imgspot_img