തിരുവനന്തപുരം: ചെക്കിങ്ങിനിടെ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ഗ്രേഡ് എസ് ഐക്ക് പരിക്കേറ്റു. തിരുവനന്തപുരം പാപ്പനംകോട് വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കരിമഠം സ്വദേശികളായ പ്രതികളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു.
കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവർ ലഹരി കേസിലും പ്രതികളാണ് എന്ന് പോലീസ് പറഞ്ഞു. ആക്രമണ സമയത്തും പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ആ മൂന്നു വയസുകാരിയുടെ മനസിൽ നിന്ന് മായുമോ അമ്മയെ വെട്ടിക്കൊന്ന അച്ഛൻ്റെ രൂപം
കോഴിക്കോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കക്കാട് സ്വദേശിയായി യാസിറാണ് പൊലീസിന്റെ പിടിയിലായത്.ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയാണ് മരിച്ചത്.
യാസിർ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലിസ് പിടിച്ചെടുത്തു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാഷ്യാലിറ്റിക്ക് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിനെ എല്‍പ്പിക്കുകയായിരുന്നു.
അക്രമം തടയുന്നതിനിടെ ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും പരുക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് യാസിര്‍ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.