web analytics

ഇടുക്കിയിൽ വനം വകുപ്പുദ്യോഗസ്ഥർ കർഷകൻ്റെ വീട് കത്തിച്ച് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം

ഇടുക്കിയിൽ വനംവകുപ്പുദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വിട്ടിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക് എന്നിവയും, വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി.

പാൽകുളം മേടിന് സമീപത്ത് 50 വർഷമായി താമസിക്കുന്ന കുത്തനാപള്ളിൽ നിജോ പോളിന്റെ വീട്ടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയതായി ആക്ഷേപം ഉയർന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ പാൽക്കുളം മേടിന് പോകുന്ന വഴിയോർത്ത് 50 വര്ഷക്കാലമായി താമസിച്ചു കൊണ്ടിരുന്ന വീട് വനഭൂമിയിലാണെന്നാരോപിച്ച് വനം വകുപ്പുദ്യോഗസ്ഥര് വീട് നശിപ്പിക്കുകയായിരുന്നു.

വീട് ഉൾപ്പെടുന്ന പ്രദേശം വനഭൂമി ആണെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്. കത്തിച്ച വീടിൻ്റെ മേൽക്കൂര നിർമിച്ച ഇരുമ്പു സാമഗ്രികൾ ഉദ്യോഗസ്ഥർ ആക്രിക്കടയിൽ വിറ്റതായി തെളിവുണ്ടെന്നും നിജോ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് കുടുംബ സ്വത്തായി തനിക്ക് ലഭിച്ച ഭൂമിയാണിതെന്നും , പഞ്ചായത്തിൽ വീടിന്റ കരം അടക്കുന്നതാണ് എന്നും നിജോ പറയുന്നു. പാൽക്കുളം മേട് പ്രദേശത്ത് നിരവധി പേരെ മുമ്പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു.

താമസിക്കാൻ തനിക്ക് മറ്റൊരിടം ഇല്ലന്നും വാടക വീട്ടിലാണ് കഴിയുന്നത് എന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കളക്ടര്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരാതി നൽകിയതായി നിജോ പോൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു പ്രമുഖ സിനിമാ-ടെലിവിഷൻ...

നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്ന അവസ്ഥയാണ് ബ്രിറ്റിൽ നെയിൽ...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img