web analytics

ഇടുക്കിയിൽ പടുതാക്കുളത്തിൽ വീണ് കർഷകന് ദാരുണാന്ത്യം

ഇടുക്കി കോമ്പയാര്‍ മത്തായിപ്പാറയില്‍ പടുതാക്കുളത്തില്‍ വീണ ഏലം കർഷകൻ മരിച്ചു. പ്ലാച്ചിക്കല്‍ മോഹനന്‍ (55) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് മോഹനന്‍ കൃഷി നടത്തുകയായിരുന്നു വരികയായിരുന്നു.

ശനിയാഴ്ച ഏലച്ചെടി നനയ്ക്കാനായി കൃഷിയിടത്തിലെത്തിയ മോഹനനെ രാത്രി വൈകിയിട്ടും കാണാൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പടുതാക്കുളത്തില്‍ കണ്ടെത്തുകയായിരുന്നു.

ഇദ്ദേഹത്തെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം: പാക്ക് സേനയുടെ ബസിനുനേരെ ആക്രമണം: 90 സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേർ കൊല്ലപ്പെട്ടെന്നും 10 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു.

എന്നാൽ 90 പേർ കൊല്ലപ്പെട്ടെന്നാണു ബിഎൽഎ വാർത്താക്കുറിപ്പിൽ പറയുന്നത്. ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിൽ ദേശീയപാത–40ൽ ആയിരുന്നു വിമതരുടെ ആക്രമണം. ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനിക വാഹനവും ആക്രമിക്കപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞദിവസം ട്രെയിൻ റാഞ്ചിയ ബിഎൽഎ നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു.

26 ബന്ദികളെ ഇവർ കൊലപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനത്തിനിടെ 33 അക്രമികളെ വധിച്ചതായും പാക്ക് സർക്കാർ അറിയിച്ചു.‌
ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽനിന്നു 160 കിലോമീറ്റർ അകലെ പർവതമേഖലയിൽ പാളം തകർത്തശേഷമാണു ചൊവ്വാഴ്ച ബിഎൽഎ ട്രെയിൻ പിടിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img