web analytics

ഭൂമിയുടെ അവസാനം എപ്പോൾ എങ്ങനെ? ശാസ്ത്രലോകം പറയുന്നത്

പ്രപഞ്ചത്തിൽ സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിയപ്പെടുന്ന ഗ്രഹമാണ് ഭൂമി. കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവന്റെ തുടിപ്പ് നിലനിൽക്കുന്നുണ്ട്.

ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് ഭൂമി രൂപപ്പെട്ടതായി കരുതുന്നത്. ഇതിനിടെ ഭൂമിയിൽ നിരവധി പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്.

മനുഷ്യൻ ഉണ്ടായ കാലം മുതൽ ആളുകൾ ഭയക്കുന്നതാണ് ലോകാവസാനം. ഇതിനെ സംബന്ധിച്ച് പല പ്രവചനങ്ങളും പലപ്പോഴും വന്നിട്ടുണ്ട്. മത പണ്ഡിതന്മാർ, സാധാരണക്കാർ ,ശാസ്ത്രജ്ഞർ തുടങ്ങി നിരവധി പേർ ലോകാവസാനത്തിനെക്കുറിച്ച് പല വാദങ്ങളും ഉന്നയിക്കാറുണ്ട്.

എന്നിരുന്നാലും ഭൂമിയുടെ അന്ത്യത്തെക്കുറിച്ചു ശാസ്ത്രജ്ഞന്മാർക്ക് ഇതുവരെ കൃത്യമായ രീതിയിൽ പ്രവചനം നടത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ലോകാവസാനത്തിലേക്ക് നയിക്കുന്ന ചില സാദ്ധ്യതകൾ ശാസ്ത്രജ്ഞന്മാ‌ർ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ ചിലത് നോക്കാം.

ഛിന്നഗ്രഹം

ഒരു ഛിന്നഗ്രഹത്തിന്റെ പതനമായിരിക്കും ഭൂമിയുടെ അവസാനമെന്നാണ് ചില‌ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഛിന്നഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിച്ച് കാര്യമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും അവസാനത്തിനും കാരണമാകുമെന്നാണ് നിഗമനം.

ഇത്തരത്തിൽ ഒരു ഛിന്നഗ്രഹം കൂട്ടിയിടിച്ചപ്പോഴാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്നും റിപ്പോർട്ടുണ്ട്. ഭാവിയിൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയിൽ കൂട്ടിയിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില ഗവേഷകർ പലപ്പോഴായി പ്രവചിച്ചിട്ടുണ്ട്.

സൂപ്പർ അഗ്നിപർവതങ്ങൾ

ഭൂമിക്ക് പൂർണമായും നാശം വരുത്താൻ കഴിവുള്ളവയാണ്സൂപ്പർ അഗ്നിപർവതങ്ങൾ. വലിയ അഗ്നിപർവത സ്ഫോടനങ്ങൾ ഭൂമിയ്ക്ക് വലിയ ദോഷം ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂപ്പർ അഗ്നിപർവത സ്‌ഫോടനങ്ങൾ അപൂർവമാണെങ്കിലും അത് സംഭവിക്കാൻ ഏറെ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

യുണെെറ്റഡ് സ്റ്റേറ്റ്സിലെ കാൽഡെറ യെല്ലോസ്റ്റോണിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം സൂപ്പർ അഗ്നിപർവതത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ്. ഇത് പൊട്ടിത്തെറിച്ചാൽ ഭൂമിയിലെ ജീവന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കാലാവസ്ഥാ വ്യതിയാനം

മനുഷ്യന്റെ ചില മോശം പ്രവർത്തനങ്ങൾ ഭൂമിയെയും അതിന്റെ കാലാവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുക, വനനശീകരണം, വ്യാവസായിക പ്രക്രിയകൾ എന്നിവ ഹരിതഗൃഹ വാതകം പുറംതള്ളുന്നത് അതിവേഗം കൂട്ടുകയാണ്.

ഇത് ആഗോളതാപനത്തിന് ഇടയാക്കും. കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് മഞ്ഞ് ഉരുകുന്നതിന് കാരണമാകുകയും സമുദ്ര നിരപ്പ് ഉയർത്തുകയും ചെയ്യുന്നു.

ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവന് വളരെ അപകടകരമാണ്. ഇത് ഭൂമിയുടെ നാശത്തിന് കാരണമാകുമെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ആണവ ദുരന്തം

ആണവ സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവും ഭൂമിയിലെ മനുഷ്യ ജീവന് ഒരു വലിയ ഭീഷണിയാണ്. ആണവദുരന്തങ്ങൾ ഉണ്ടായാൽ അത് വ്യാപകമായ റേഡിയേഷൻ മലിനീകരണത്തിന് കാരണമാകും.

ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കും. ആണവ ദുരന്തങ്ങൾ തടയാൻ അന്താരാഷ്ട്ര സഹകരണവും ക‌ർശന സുരക്ഷാ നടപടികളും അനിവാര്യമാണെന്ന് വിദഗ്ദർ പറയുന്നു

ജെെവിക ഭീഷണി

ബയോടെക്നോളജിയിലെ പുരോഗതി വലിയ അപകടങ്ങളും നൽകുന്നുണ്ട്. മെഡിക്കൽ രംഗത്തെ മുന്നേറ്റങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെങ്കിലും ബോധപൂർവം പല രോഗങ്ങളും സൃഷ്ടിക്കാനും അത് കാരണമാകുന്നു. ഇതൊരു ആഗോള മഹാമാരിയിലേക്ക് നയിച്ചേക്കാം.

ഭൂമിയിലെ ജീവൻ ഭാവിയിൽ വളരെ അപകടത്തിലേക്ക് പോകും. ഭാവിയിൽ പ്രകൃതിദത്തവും മനുഷ്യ പ്രേരിതവുമായ ഭീഷണികൾ നേരിടുമെന്നാണ് കണ്ടെത്തൽ.

ലോകാവസാനത്തിന്റെ കൃത്യമായ സമയവും സാഹചര്യവും പറയുക പ്രയാസമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇത് നടക്കില്ലെന്ന് കരുതാനും കഴിയില്ല. എന്നാൽ ചില മുൻകരുതലുകൾ നമുക്ക് തന്നെ എടുത്ത് അപകടസാദ്ധ്യതകൾ കുറയ്ക്കാൻ കഴിയും.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img