കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽ 13കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദയെയാണ് മാർച്ച് 11ന് രാവിലെ ഒമ്പത് മുതൽ കാണാതായിരുന്നത്.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കാണാതായിരിക്കുന്ന നിദ. മലപ്പുറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിലേയ്ക്ക് പരീക്ഷയ്ക്കായി പോയതാണ് പെൺകുട്ടി. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം തന്നെ കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയാണ് (26) കാണാതായത്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതി അടിസ്ഥാനമാക്കി താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് വെള്ളൂർ കോടഞ്ചേരിയിലാണ് ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന(19)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.
മടപ്പള്ളി ഗവ.കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. പതിവുപോലെ നൃത്തം അഭ്യസിക്കുന്നതിനായി വീട്ടിൽ എത്തിയ കുട്ടികളാണ് ചന്ദനയുട മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.









