കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ കിണറിടിഞ്ഞ് വീണ് അപകടം. കല്ലുംപുറം സ്വദേശി വിനോദാണ് കിണറിനടിയില്‍ അകപ്പെട്ടത്.
ഇന്ന് ഉച്ചയോടെ കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.
ഫയര്‍ഫോഴ്‌സിന്റെ ഒന്നരമണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ വിനോദിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.