മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം. ഇത്രയും ദിവസം തന്റെ സ്വെറ്റര്‍ അരുവിയിലെ വെള്ളത്തില്‍ മുക്കി, ആ വെള്ളം പിഴിഞ്ഞ് കുടിച്ചാണ് യുവതി ജീവന്‍ നിലനിര്‍ത്തിയത്.
അമേരിക്കയിലെ ഇന്ത്യാന സ്വദേശിനി നാല്‍പ്പത്തൊന്നുകാരിയായ ബ്രിയോണ കാസെൽ എന്ന യുവതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.സുഹൃത്തിനെ കാണാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. കാർ ഓടിക്കുന്നതിനിടെ ബ്രിയോണ ഉറങ്ങിപ്പോയതാണ് കാർ മറിയാൻ കാരണം.
അപകടത്തിൽ യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും കാലുകള്‍ ഒടിയുകയും ചെയ്തു. നെറ്റിയില്‍ വലിയ മുറിവുമുണ്ടായിരുന്നു. തെന്നിമറിഞ്ഞ കാര്‍, റോഡിന് സമീപത്തെ ഒരു ചെറിയ അരുവിക്ക് സമീപത്താണ് കിടന്നിരുന്നത്.
കാറിനുള്ളിൽ കുടുങ്ങിപ്പോയ യുവതിയുടെ മൊബൈൽ ചാർജ് തീർന്നതിനാൽ ആരുമായും ബന്ധപ്പെടാനും കഴിഞ്ഞില്ല. ഒടുവില്‍ അതുവഴി വന്ന ആളുടെ ഇടപെടലിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ഉടന്‍ അവരെ ചിക്കാഗോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിയോണയെ ശസ്ത്രക്രിയക്ക് വിധേയയാക്കും.
ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം:
ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കേളമംഗലം സ്വദേശിനി പ്രിയ(35 ) ആണ് മകളുമായെത്തി ട്രെയിനിന് മുന്നിൽ ചാടിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടറിൽ എത്തിയശേഷം ഇരുവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.