സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി രന്യ റാവു. റവന്യൂ ഇന്റലിജൻസ്‌ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. താൻ സ്വർണം കടത്തുന്നത് ആദ്യമായിട്ടാണെന്നും, യൂട്യൂബ് വീഡിയോകൾ കണ്ടാണ് സ്വർണം കടത്തുന്നതെങ്ങനെയെന്ന് പഠിച്ചതെന്നും രന്യ മൊഴി നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പരിചയമില്ലാത്ത വിദേശ ഫോൺ നമ്പറുകളിൽ നിന്നും വന്ന കോളുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് താൻ പ്രവർത്തിച്ചതെന്നും നടി പറഞ്ഞു. മാർച്ച് 1 നും തനിക്ക് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നിരുന്നുവെന്നും, ​ദുബായ് എയർപോർട്ടിൻ്റെ ​ഗേറ്റ് എയിലേക്ക് തന്നോട് ചെന്ന് സ്വർണം വാങ്ങി ബെം​ഗ്ലൂരുവിൽ ഏൽപ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്നും രന്യ വെളിപ്പെടുത്തി.

എയ‍ർപോർട്ടിലെ റെസ്റ്റ് റൂമിലെത്തി ജീൻസിലും, ഷൂവിലുമായി സ്വർണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് പിടിക്കപ്പെട്ടത്. ആഫ്രിക്കൻ അമേരിക്കൻ ഇം​ഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്നും രന്യ പറഞ്ഞു. എയർപോർട്ട് ടോൾ ​ഗേറ്റിന് സമീപമുള്ള സർവീസ് റോ‍ഡിലെത്തി സി​ഗ്നലിന് സമീപമുള്ള ഒരു ഓട്ടോയിൽ സ്വർണം വെക്കാനായിരുന്നു ഇയാൾ പറഞ്ഞിരുന്നത്, പക്ഷെ ഓട്ടോയുടെ നമ്പൾ തനിക്ക് ലഭിച്ചില്ലെന്നും നടി ചോദ്യം ചെയ്യലിൽ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ
നടിക്ക് സഹായം നൽകിയ ബെംഗളൂരു വിമാനത്താവളത്തിലെ നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.

ദുബായിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 3 നാണ് ശരീരത്തിൽ സ്വർണം ഒളിപ്പിച്ച നിലയിൽ നടി പിടിയിലായത്. ഇതിനെ തുടർന്ന് രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിആർഐ സംഘം അഞ്ച് കോടി രൂപയുടെ സ്വർണവും പണവും കണ്ടെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ തെരുവിൽ വച്ച് നടന്ന...

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ...

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും തിരുവനന്തപുരം: കേരള സർക്കാരും ഗവർണർ രാജേന്ദ്ര...

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ

യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ ആലപ്പുഴ: ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു...

Related Articles

Popular Categories

spot_imgspot_img