web analytics

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌ മാർക്ക്‌ കേരള ബാങ്കിന്റെ സഹകരണത്തോടെയാണ്‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എടിഎം പോലൊരു വെൻഡിങ്‌ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

ഒരേസമയം 25 റേക്കുകളിൽ പുസ്‌തകങ്ങൾ ഉണ്ടാകും. വെൻഡിങ്‌ മെഷീന്‌ പുറത്തുള്ള ടാബിൽ ഏതൊക്കെ പുസ്‌തകങ്ങളാണ്‌ ഉള്ളതെന്ന്‌ പ്രദർശിപ്പിച്ചിട്ടുണ്ട്.

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ ക്യുആർ കോഡ്‌ തെളിയും. മൊബൈൽ ഫോൺ ഉപയോഗിച്ച്‌ അത്‌ സ്‌കാൻ ചെയ്‌താൽ അടയ്ക്കേണ്ട തുകയും കാണാനാകും.

ഗൂഗിൾ പേ വഴിയാണ് പണം അടയ്ക്കേണ്ടത്. പിന്നാലെ മെഷീനിൽ താഴെയുള്ള ബോക്‌സിൽ പുസ്‌തകം വീഴും. പിന്നീട് ബോക്‌സ്‌ തുറന്ന്‌ അത്‌ എടുക്കാം.

സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായത്തിന്‌ വിളിക്കാൻ നമ്പറും നൽകിയിട്ടുണ്ട്‌. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങളാണ് മെഷീനിൽ ഉള്ളത്. ഇവ വിറ്റ്‌ പോകുന്നതിന്‌ അനുസരിച്ച്‌ പുതിയ പുസ്‌തകങ്ങൾ നിറയ്ക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

തലസ്ഥാനത്തെ തിരക്കേറിയ തിയറ്റർ സമുച്ചയങ്ങളിൽ ഒന്നാണ് കൈരളി. ചലച്ചിത്രമേളയുടെ പ്രധാനവേദി കൂടിയാണ്‌ ഇത്. പുതിയ സംരംഭം വായനക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ബുക്ക്‌മാർക്ക്‌.

ബുക്ക്‌ വെൻഡിങ്‌ മെഷീൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഉദ്‌ഘാടനം ചെയ്‌തത്. കെഎഫ്‌ഡിസി എംഡി പി എസ്‌ പ്രിയദർശൻ, ബുക്ക്‌ മാർക്ക്‌ മെമ്പർ സെക്രട്ടറി എബ്രഹാം മാത്യു, എഴുത്തുകാരൻ വിനു എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ബുക്ക്‌ മാർക്ക്‌ പാളയം അയ്യൻകാളി ഹാളിനുസമീപം ആരംഭിച്ച ബുക്ക്‌ കഫേ ഇപ്പോൾ ഹിറ്റാണ്‌. കൂടുതൽ ബുക്ക്‌ കഫേകൾ ആരംഭിക്കാൻ സംസ്ഥാന ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്‌.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; യോഗ്യത പത്താം ക്ലാസ്

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; യോഗ്യത പത്താം...

Related Articles

Popular Categories

spot_imgspot_img