web analytics

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെവിടെ നോക്കിയാലും ഭക്തരുടെ വലിയ തിരക്കാണ്. രാവിലെ 10:15 നാണ് അടുപ്പുവെട്ട്.

ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ആയിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾ തുടങ്ങുന്നത്. 10.15 നാണ് അടുപ്പുവെട്ട്. അതിനു ശേഷം 1.15 നാണ് നിവേദ്യം. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്തെക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ പ്രദേശങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്.

എന്നാൽ, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് കൃത്യമായ അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.

ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം തുടങ്ങി. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്‍പാദനത്തിന് കാരണവുമാകുന്ന ഉല്‍പന്നങ്ങള്‍ ഒഴിവാക്കണം. പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി തിരു:...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

ആന്റണി രാജുവിന് നിർണ്ണായകം: തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്; എം.എൽ.എ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ...

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

Related Articles

Popular Categories

spot_imgspot_img