web analytics

പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണെന്ന് കെ വി തോമസ്.

ബാക്കി പെൻഷൻ തുകയാണെന്ന് കെ.വി. തോമസ് പറയുന്നു. താൻ ജോലി ചെയ്തിട്ടല്ലേ ഈ പണം ലഭിക്കുന്നതെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. കെ വി തോമസിന്റെ വരുമാനവും യാത്രാബത്തയും വിവാദമായ പശ്ചാത്തലത്തിലാണ് കെ.വി തോമസിൻ്റെ പ്രതികരണം.

11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെ യാത്രാച്ചിലവ് ഉൾപ്പെടെയാണ് ഈ തുകയെന്നും കെ.വി. തോമസ് മാധ്യമങ്ങളോട്പറഞ്ഞു.

വിമാനത്തിലെ ഇക്കണോമിക് ക്ലാസിലാണ് താൻ യാത്ര ചെയ്യാറുള്ളതെന്നും കെ.വി തോമസ് പറയുന്നു. 2023 മുതൽ 2024 വരെ എന്റെ ചെലവ് അഞ്ചുലക്ഷത്തിൽ താഴെയാണ്. പിന്നീടുണ്ടായ പ്രശ്‌നം ആറുലക്ഷം കൂടെ ചോദിച്ചു എന്നതാണല്ലോ? ഞാൻ റെസിഡന്റ് കമ്മിഷണറെ വിളിപ്പിച്ചപ്പോൾ അദ്ദേഹം കൂടി യാത്ര ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്. ആ പൈസ കൂടി ഉൾപ്പെട്ടതാണിതെന്ന് കെ.വി. തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ കെ.വി തോമസിന്റെ വരുമാനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. കെ.വി തോമസിന് മാസം പത്തു മുപ്പതുലക്ഷം രൂപയാണ് കിട്ടുന്നത്. ഇതൊക്കെ പുഴുങ്ങി തിന്നുമോയെന്നുമാണ് ജി. സുധാകരൻ ചോദിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; മമ്മൂട്ടി-ഖാലിദ് റഹ്മാൻ കൂട്ടുകെട്ട് വീണ്ടും, ആസിഫ് അലി, നെസ്ലൻ എന്നിവരും പ്രധാന വേഷങ്ങളിൽ

‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; മമ്മൂട്ടി-ഖാലിദ് റഹ്മാൻ കൂട്ടുകെട്ട് വീണ്ടും,...

കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോതമംഗലം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വൻ ലഹരി...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്

ചെന്നൈ: ഐപിഎൽ പൂരത്തിന് തിരിതെളിയും മുൻപേ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന വാർത്തയുമായി...

Related Articles

Popular Categories

spot_imgspot_img