മലയാളം സിനിമ ലോകത്തെ ഹിറ്റ് മേക്കപ്പ്മാൻ ആർ. ജി. വയനാടൻ എന്നു അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെ ഇന്ന് പുലർച്ചെ ഹൈബ്രിഡ് ഗഞ്ചാവുമായി മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് കെ . യും സംഘവും പിടി കൂടി.
ഹിറ്റ് സിനിമ ആവേശം ഹിറ്റ് ചാർട്ടിൽ ഉള്ള പൈങ്കിളി , സൂക്ഷമ ദർശ്ശിനി , രോമാഞ്ചം, ജാനേമൻ തുടങ്ങിയ നിരവധി ഹിറ്റ് സിനിമയിൽ താരങ്ങളെ അണിയിച്ച് ഒരുക്കിയത് ആർ.ജി. വയനാടൻ ആയിരുന്നു.
എക്സൈസ് വകുപ്പിൻ്റെ ” ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ” കോമ്പിംഗിൻ്റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.