കാസര്‍കോട്: കാസര്‍കോട് നിന്ന് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ നിർണായക വിവരം പുറത്ത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വനത്തിൽ ലഭിച്ചിട്ടുണ്ട്. പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളിലാണ് ലൊക്കേഷൻ.
നാട്ടുകാരുടെ സഹായത്തോടെ ഈ വനത്തിൽ തിരച്ചില്‍ നടത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവ ദിവസം തന്നെ പ്രദേശവാസിയായ 42കാരനേയും കാണാതായിട്ടുണ്ട്.