പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി പോയ ആംബുലൻസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി: സംഭവം കോട്ടയത്ത്

കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ്, പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ 108 ആംബുലൻസിന്‍റെ ഡ്രൈവർ വാഹനം നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയതായി പരാതി. ഒടുവിൽ മറ്റൊരു ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡിൽ മോനിപ്പളളിയിലാണ് സംഭവം. മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭനവിന് വെളളൂരിലെ അമ്മവീട്ടിൽ വച്ചാണ് പാമ്പുകടിയേറ്റത്.

വീട്ടുമുറ്റത്ത് കളിക്കവെ കാലിൽ എന്തോ കടിച്ചതായി അമ്മയോട് പറയുകയായിരുന്നു. കാലിൽ വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് കുട്ടിയുടെ അവസ്ഥ മോശമായി.

ഉടൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുടർന്ന് ഡോക്ടർതന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലൻസ് വിളിച്ച് ഏർപ്പാടാക്കി.

ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയിൽ എത്തിയപ്പോൾ ആംബുലൻ ഡ്രൈവർ വാഹനം നിർത്തി എന്നാണ് പരാതി. ചോദിച്ചപ്പോൾ, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവർ നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു

ഒടുവിൽ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. കുട്ടിയെ വെന്‍റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.

മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. ഇന്നലെ രാവിലെ കുട്ടിയെ വെൻറിലേറ്ററിൽനിന്നും മാറ്റിയിട്ടുണ്ട്.

എന്നാൽ, ഡോക്ടറുടെ അനുമതിയോടെ ആംബുലൻസ്​ മാറ്റുക മാത്രമാണ്​ ചെയ്തതെന്നും ഇക്കാര്യം കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് കൂത്താട്ടുകുളത്തു നിന്നും എത്തിയ ആംബുലൻസിലേക്ക് കുട്ടിയെ മാറ്റിയത് എന്നുമാണ് 108 ആംബുലൻസുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.

ആംബുലൻസ്
ഡ്രൈവറുടെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

Other news

പ്രമുഖ സിനിമാ മേക്കപ്പ് മാൻ ഇറക്കുമതി ചെയ്ത കഞ്ചാവുമായി അറസ്റ്റിൽ

മലയാളം സിനിമ ലോകത്തെ ഹിറ്റ് മേക്കപ്പ്മാൻ ആർ. ജി. വയനാടൻ എന്നു...

യൂട്യൂബ് നോക്കി ഡയറ്റ് ചെയ്ത വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയ വിദ്യാർത്ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത്...

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ ആശുപത്രിയിൽ

ന്യുഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ശാരീരിക...

ഇക്കണക്കിനാണ് പോക്കെങ്കിൽ പെട്ടിക്കടകളിൽ വരെ കിട്ടും! കോട്ടയത്തും സ്ഫോടക വസ്തുക്കൾ പിടികൂടി

കോട്ടയം: ഇടുക്കിക്ക് പിന്നാലെ കോട്ടയത്തുനിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. സ്ഫോടക വസ്തുക്കളായ...

നാടുവിട്ട കുട്ടികളെ വീട്ടുകാർക്കൊപ്പം ഉടൻ വിടില്ല

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം...

Related Articles

Popular Categories

spot_imgspot_img