സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും ന്യൂസിലൻഡിൽ കൊണ്ടുപോകാം എന്ന വാഗ്ദ്ധാനം നൽകി 2.50 കോടി രൂപ തട്ടിയ കേസിൽ രണ്ടു പ്രതികളെ കട്ടപ്പന ഡി.വൈ.എസ്.പി. അറസ്റ്റ് ചെയ്തു.
മല്ലപ്പള്ളി തെക്കുമുറിയിൽ പ്രമോദ് വർഗീസ് (42) കരുനാഗപ്പള്ളി കല്ലേലിൽ കണ്ണാടി ഉമ്മൻ തോമസ് (67) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
യുകെയിൽ അമ്മയെ ക്രൂരമായി പീഡിപ്പിച്ച് കെയർ ഹോമിലെ ജീവനക്കാർ: ഒളിക്യാമറ വച്ച് പുറത്തുകൊണ്ടുവന്ന് നേഴ്സായ മകൾ..!
അമ്മയെ കെയർ ഹോമിലെ ജീവനക്കാർ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു കൊണ്ടുവന്നത് ഒളിക്യാമറ വച്ച്.
നേഴ്‌സായ നിക്കോള ഹ്യൂസ് ആണ് ഫൈഫിലെ ഒരു കെയർ ഹോമിൽ അമ്മയുടെ അവസ്ഥ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ചതിലൂടെ പുറത്തു കൊണ്ടുവന്നത്. സ്കോട്ട് ലൻഡിലെ ഫൈഫീലിൽ നടന്ന സംഭവത്തിൽ 5 ജീവനക്കാരെ അറസ്റ്റ് ചെയ്തു.
2024 ഫെബ്രുവരിയിൽ ആണ് നിക്കോളയുടെ അമ്മയെ കെയർ ഹോമിലാക്കിയത്. സൗകര്യപ്രദമായി വീടിനടുത്ത് ഒരു കെയർ ഹോം ലഭിച്ചപ്പോൾ അമ്മയെ അവിടെ പ്രവേശിപ്പിക്കുകയായിരുന്നു.
അമ്മയെ താമസിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴെ കെയർ ഹോമിലെ പരിചരണത്തിൽ മകൾക്ക് സംശയം തോന്നിയിരുന്നു. പലപ്പോഴും അമ്മയെ മൂത്രത്തിന്റെ ഗന്ധമുള്ള വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതോടെ നിക്കോള ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.
മന:സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. നിക്കോളയുടെ അമ്മയായ ജാനറ്റ് റിച്ചിയെ ജീവനക്കാരൻ ഉപദ്രവിക്കുന്നതും അവരോട് ആക്രോശിക്കുന്നതും ക്യാമറാ ദൃശ്യങ്ങളിൽ കാണാം.
ഒരു കെയർ ഹോം നേഴ്സ് അവരുടെ തലയിൽ കിടക്കവിരി വിരിച്ച് റെസ്റ്റ് ഇൻ പീസ് എന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ കെയർ ഹോം പിരിച്ചു വിട്ടു.