web analytics

7,000ത്തോളം ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വീസ റദ്ദാക്കിയേക്കും; കാനഡയിലെ മലയാളികളടക്കം ആശങ്കയിൽ

കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കാനഡ കൊണ്ട് വരുന്ന പുതിയ വീസാചട്ടത്തിൽ ആശങ്കയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍. കാനഡയില്‍ വീസ പദവിയില്‍ മാറ്റംവരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നൽകുന്ന നിയമമാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ വീസ അപേക്ഷകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.

കാനഡയിൽ പഠനകാലം സ്വപ്നം കണ്ട് സർവ രേഖകളുമായി ചേക്കേറിയ വിദ്യാര്‍ത്ഥികളുടെ വീസ അനുമതി അപ്രതീക്ഷിതമായി റദ്ദാക്കുന്ന പ്രവണത വർധിച്ചു വരികയാണ്. കൃത്യമായ അക്കാഡമിക് റെക്കോഡ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രതിസന്ധി നേരിടേണ്ടി വരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം ഇത്തരത്തില്‍ 7,000ത്തോളം ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വീസ റദ്ദാക്കപ്പെടുമെന്നാണ് പറയുന്നത്. കാനഡയിൽ വിവിധ കോഴ്‌സുകളിലായി നിരവധി മലയാളി വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്താന്‍ പ്രധാന കാരണം കാര്യമായ സൗകര്യങ്ങളില്ലാത്ത സ്വകാര്യ കോളജുകളാണെന്ന് ആണ് പ്രധാനമാണ് ഉയർന്നു വരുന്ന ആക്ഷേപം.

കോവിഡാനന്തരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച നല്കി. ഇതോടെ ബിസിനസ് ലക്ഷ്യത്തോടെ നിരവധി സ്ഥാപനങ്ങളാണ് ഉയര്‍ന്നു വന്നത്. പല സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിന് സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്.

ഒരു വര്‍ഷ കോഴ്‌സിന് ചേരുന്ന വിദ്യാർത്ഥിക്ക് 7-8 മാസം മാത്രമാണ് പഠന കാലയളവായി ലഭിക്കുക. സ്വകാര്യ കോളജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്റ്റേ ബാക്ക് സൗകര്യവും ലഭിക്കില്ല. അതുകൊണ്ടു തന്നെ പലരും താമസസൗകര്യം കണ്ടുപിടിക്കാന്‍ പോലും ബുദ്ധിമുട്ടി. ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് നിയമം കടുപ്പിക്കുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് കിട്ടില്ല. കാനഡയ്ക്ക് ഭാവിയില്‍ ആവശ്യമുള്ള മേഖലകളിലേക്കുള്ള കോഴ്‌സുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് ഈ കോഴ്‌സുകള്‍ക്ക് മാത്രമാകും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നൽകുക. എന്നാൽ പുതിയ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലാതെ കാനഡയ്ക്ക് വിമാനം കയറിയവര്‍ക്ക് പ്രതിസന്ധി നേരിടേണ്ടി വരും.

ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് സമ്പൂര്‍ണ അധികാരം

വിദേശീയരുടെ കാര്യത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നല്‍കുന്ന രീതിയിലാണ് കാനഡയുടെ പുതിയ വീസ ചട്ടം. ഇ-വീസകള്‍ പോലുള്ള ഇലക്ട്രോണിക് യാത്രാരേഖകളും താല്‍ക്കാലിക റെസിഡന്റ് വീസകളും റദ്ദാക്കാനോ നിരസിക്കാനോ ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. പുതിയതായി രാജ്യത്തെത്തുന്നവരുടെ തൊഴില്‍ പെര്‍മിറ്റുകളും വിദ്യാര്‍ത്ഥി വീസയും റദ്ദാക്കാനും സാധിക്കുമെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; തൊടുപുഴയിൽ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; തൊടുപുഴയിൽ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം തൊടുപുഴ: തൊടുപുഴ–കോലാനി ബൈപ്പാസിൽ...

ശബരിമല സ്വർണ്ണക്കൊള്ളയിൽ നടുക്കുന്ന നീക്കങ്ങൾ: തന്ത്രിയുടെ മഠത്തിൽ അർധരാത്രി വരെ നീണ്ട പോലീസ് റെയ്ഡ്;

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

‘അന്ന് പറഞ്ഞത് ഇന്ന് മാറ്റി’; രജിഷ വിജയന് നേരെ കടുത്ത സൈബര്‍ ആക്രമണം! വൈറലായി ‘കോമള താമര’

മലയാളത്തിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി...

റീല്‍സ് ചിത്രീകരണത്തിലെ പിഴവ് സഹിക്കാനായില്ല; കാസര്‍കോട് യുവാവ് ജീവനൊടുക്കി

റീല്‍സ് ചിത്രീകരണത്തിലെ പിഴവ്; കാസര്‍കോട് യുവാവ് ജീവനൊടുക്കി കാസർകോട്: റീൽസ് ചിത്രീകരണത്തിനിടെ സംഭവിച്ച...

Related Articles

Popular Categories

spot_imgspot_img