തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാലിനു പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഏഴാറ്റുമുഖം ഗണപതിയ്ക്ക് ചികിത്സ നൽകാൻ വനംവകുപ്പിന്റെ തീരുമാനം. ആനയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് ഡോക്ടർമാരുടെ ശുപാർശ. ആവശ്യമെങ്കിൽ മയക്കു വെടി വെച്ച് പിടികൂടി ചികിത്സിക്കാൻ ആണ് തീരുമാനം.
നേരിയ പരിക്ക് ആണെന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നും റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ സർക്കിൾ സി സി എഫിന്റെ നിർദ്ദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. നിലവിൽ അഞ്ചിലധികം കൊമ്പൻമാർക്കൊപ്പമാണ് ഏഴാറ്റുമുഖം ഗണപതി ഇപ്പോഴുള്ളത്.
രണ്ടു ദിവസമായി ആനമുടന്തിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. ആനയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഡോക്ടര്‍ ബിനോയ് സന്ദർശിച്ചിരുന്നു.