വേ​ണാ​ട്ട്മ​റ്റം ഉ​ണ്ണി​ക്കു​ട്ട​ൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു! രാവിലെ ഇടഞ്ഞ ആനയെ വൈകിട്ടും എഴുന്നള്ളിപ്പിന് എത്തിച്ചു; ദേ​വസ്വം ബോ​ർഡി​നെ​തി​രെ ഭ​ക്ത​ർ

തി​രു​വ​ല്ല: ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ൽ ആ​ന വിരണ്ടോടിയ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർഡി​നെ​തി​രെ പ്രതിഷേധവുമായി ഭ​ക്ത​ർ. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ട​ഞ്ഞ ആ​ന​യെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒന്നും തന്നെ പാലിക്കാതെയാണ് വൈ​കീ​ട്ട​ത്തെ ശ്രീ​ബ​ലി​ക്ക് എ​ത്തി​ച്ച​ത്. രാ​വി​ലെ ന​ട​ന്ന എ​ഴു​ന്ന​ള്ള​ത്തി​നി​ടെ ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന ആ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. പു​റ​ത്തി​രു​ന്ന​വ​രെ ഇ​റ​ങ്ങാ​ൻ സ​മ്മ​തി​ക്കാ​തെ ആ​ന പി​ണ​ങ്ങി നിന്നതായും ഭക്തർ പറഞ്ഞു.

എന്നിട്ടും ഈ ​ആ​ന​യെ വൈ​കീ​ട്ട് എ​ഴു​ന്ന​ള്ളി​ച്ചത് ദേവസ്വം ബോർഡ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഞാ​യ​റാ​ഴ്ച വൈകിട്ടത്തെ ശ്രീ​ബ​ലി എ​ഴു​ന്ന​ള്ള​ത്തി​ൻറെ ര​ണ്ടാം​വ​ല​ത്ത് ഗ​രു​ഡ​മാ​ട​ത്ത​റ​ക്ക്​ സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് പ്രശ്നങ്ങളുടെ തുടക്കം.

എ​ഴു​ന്ന​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന പാ​ലാ വേ​ണാ​ട്ട്മ​റ്റം ഉ​ണ്ണി​ക്കു​ട്ട​നാ​ണ് ആ​ദ്യം വിരണ്ടത്. ശേഷം കൂ​ട്ടാ​ന​യാ​യ ജ​യ​രാ​ജ​നെ കുത്തുകയായിരുന്നു. ഇ​തോ​ടെ അ​ൽ​പം മു​ന്നോ​ട്ടു കു​തി​ച്ച ജ​യ​രാ​ജ​ൻ പ​ഴ​യ ഊ​ട്ടു​പു​ര​ക്ക്​ സ​മീ​പ​ത്തേ​ക്ക് ഓ​ടി. ജ​യ​രാ​ജ​ൻറെ മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന കീ​ഴ്ശാ​ന്തി ശ്രീ​കു​മാ​ർ താ​ഴെ വീ​ണെ​ങ്കി​ലും ആ​ന ശാന്തനായിരുന്നതിനാൽ അ​പ​ക​ടം ഒ​ഴി​വാ​യി. വിരണ്ടോടിയ വേ​ണാ​ട്ട്മ​റ്റം ഉണ്ണികുട്ടനാകട്ടെ ശാ​സ്താം​ന​ട​ക്ക്​ സ​മീ​പ​ത്തേ​ക്കാ​ണ് ഓ​ടി​യ​ത്. ഇ​തി​ൻറെ പു​റ​ത്തി​രു​ന്ന അ​നൂ​പി​നും വീ​ണ് പ​രി​ക്കേ​റ്റു. സംഭവത്തിൽ അ​ധി​കം താ​മ​സി​ക്കാ​തെ ര​ണ്ട് ആ​ന​ക​ളെ​യും ത​ള​ച്ചു.

പ​രി​ക്കേ​റ്റ ശ്രീ​ല​ക്ഷ്മി, ശ്രേ​യ, ശോ​ഭ, രേ​വ​മ്മ, രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ്, ശ​ശി​ക​ല, അ​ശോ​ക​ൻ എ​ന്നി​വ​ർ തി​രു​വ​ല്ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ന​ക​ളു​ടെ മു​ക​ളി​ൽനി​ന്ന് വീ​ണ കീ​ഴ്ശാ​ന്തി​മാ​രാ​യ ശ്രീ​കു​മാ​റി​ൻറെ കാ​ലി​ന്​ പൊ​ട്ട​ലും അ​നൂ​പി​ൻറെ ത​ല​ക്ക്​ പി​ന്നി​ൽ മു​റി​വു​മു​ണ്ടെ​ന്ന് തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img