അയൽപക്കത്തെ ചേച്ചി ഫേസ്ബുക്ക് കാമുകനെ കാണാൻ പുറപ്പെട്ടുപോയി; ഒപ്പം തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് ആറു പെൺകുട്ടികളും.. ഇടുക്കി അണക്കരയിൽ പിന്നെ നടന്നത്..!

ഇടുക്കി അണക്കരയിൽ നിന്നും ഫേസ്ബുക്ക് കാമുകനെ തേടി വീടുവിട്ടു പോയ പെൺകുട്ടിയുടെ കൂടെപ്പോയ പെൺകുട്ടികളെ വണ്ടൻമേട് പോലീസ് തിരികെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് അണക്കര സ്വദേശിനി കാമുകനെ കാണാനായി വീടു വിട്ടു പോയത്.

കടയിൽ പോകുന്നു എന്നു പറഞ്ഞു വീടുവിട്ടിറങ്ങിയ കുട്ടികളെ പിന്നാലെ കാണാതാകുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ തിരച്ചിലിൽ 24 മണിക്കൂറിനുള്ളിൽ പെൺകുട്ടികളെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കഥയിങ്ങനെ

കടയിൽ പോയ കുട്ടികളെ കാണാതായതോടെ വൈകീട്ട് വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ തമിഴ്‌നാട്ടിലെ തേനി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് കുട്ടികളെ വണ്ടൻമേട് സ്റ്റേഷനിൽ എത്തിച്ചു. ഏഴു കുട്ടികളിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെൺകുട്ടി തമിഴ്‌നാടിന് പോയതെന്ന് വീട്ടുകാർ പറഞ്ഞു.

ഈ പെൺകുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയൽവാസികളുമായ മറ്റ് ആറ് കുട്ടികൾ കൂട്ടു പോകുകയായിരുന്നു. വണ്ടൻമേട് എസ്.എച്ച്.ഒ. എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ബിനോയ് എബ്രഹാം, എ.എസ്.ഐ. കെ.ടി.റെജിമോൻ , എസ്.സി.പി.ഒ. മാരായ ജയ്‌മോൻ മാത്യു, പ്രശാന്ത് മാത്യു, സി.പി.ഒ.മാരായ സാൻജോ മോൻ കുര്യൻ, പി.ആർ. ജിഷ പിആർ, എ.രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം റായ്പുര്‍: ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനിടെ ആളുകൾക്കിടയിലേക്ക്...

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

Related Articles

Popular Categories

spot_imgspot_img