web analytics

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി മാർച്ച് 31നകം പൂർത്തിയാക്കുക അസാധ്യം, മാർച്ച് 17നകം വ്യക്തത വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി മാർച്ച് 31നകം പൂർത്തിയാക്കുക എന്നത് അസാധ്യകരമെന്ന് ഹൈക്കോടതി. പദ്ധതി പൂർത്തിയാക്കാനുള്ള സമയ പരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മാർച്ച് 17നകം തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം.

വയനാട് ദുരിത ബാധിതരിൽ നിന്ന് തൽക്കാലം ബാങ്ക് വായ്പ തിരിച്ചുപിടിക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും വരെ നടപടി പാടില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന സർക്കാരിനും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാരും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എസ്എൽബിസി യോഗം നേരത്തെ ചേർന്നിരുന്നു. എസ്എൽബിസി നൽകിയ ശുപാർശകൾ ദേശീയ ബാങ്കേഴ്‌സ് സമിതിയുടെ പരിഗണനയിലാണ്. ദേശീയ തല ബാങ്കേഴ്‌സ് സമിതിയുടെ ശുപാർശ കൂടി പരിഗണിച്ചുകൊണ്ട് ധനമന്ത്രാലയം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img