web analytics

പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് ആറു വയസുകാരൻ; അതിസാഹസികമായി കുട്ടിയെ രക്ഷിച്ചത് പോലീസുദ്യോഗസ്ഥൻ; സംഭവം ആലുവയിൽ

കിണറ്റിൽ വീണ ഒന്നാം ക്ലാസ് കാരന് പോലീസുദ്യോഗസ്ഥൻ രക്ഷകനായി. ഇടത്തല പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ആറു വയസുകാരൻ കിണറിൻ്റെ കൈവരിക്കെട്ടിൽ കയറി നിന്ന് പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ട് അടർന് കിണറിൽ പതിയ്ക്കുകയായിരുന്നു. 

ഓടിയെത്തിയ നാട്ടുകാർ പരിഭ്രമിച്ചു നിൽക്കുമ്പോൾ അതുവഴിയെത്തിയ ആലുവ സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ കെ.എ ശ്രീകുമാർ മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് ചാടി. ആഴമുള്ള കിണറായിരുന്നു. 

ഏറെ ശ്രമത്തിന് ശേഷം സാഹസികമായി കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചു. പോലീസുദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടലാണ്‌ കുട്ടിക്ക് തുണയായത്. ശനിയാഴ്ച്ച പകലാണ് സംഭവം. കുട്ടിയെ രക്ഷിച്ച കെ.എ ശ്രീകുമാറിനെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അഭിനന്ദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം; അടിപൊളി ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം;...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക...

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ്

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ് മലയാള സിനിമയിലെ...

Related Articles

Popular Categories

spot_imgspot_img