web analytics

20കാരന്റെ കയ്യിലിരുപ്പ് ചില്ലറയല്ല! ഉത്സവത്തിനിടെ ബഹളം, പിന്നാലെ ആത്മഹത്യാ ഭീഷണി; ഒടുവിൽ കൊലപാതകം

കൊല്ലം:മദ്യലഹരിയിൽ ഉത്സവത്തിനിടെ പ്രശ്നമുണ്ടാക്കി യുവാവ്, ക്ഷേത്ര മുറ്റത്തുനിന്നും ഓടിച്ചുവിട്ടതിന് പിന്നാലെ ആത്മഹത്യാഭീഷണി. റെയിൽ വേ പാളത്തിൽ കിടന്നാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് റെയിൽ വേ പാളത്തിൽ നിന്ന് ഇറക്കിയ 20 കാരനെ നാട്ടുകാരിൽ ഒരാൾ വീട്ടിലെത്തിച്ച് മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം.

മരംകയറ്റത്തൊഴിലാളിയായ കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പിൽ അമ്പാടി എന്ന 20 കാരനാണ് മദ്യലഹരിയിൽ 42കാരനെ കൊലപ്പെടുത്തിയത്. ചെമ്മീൻ കർഷക തൊഴിലാളിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; വെള്ളിയാഴ്ച വൈകിട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ മദ്യലഹരിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാർ ക്ഷേത്ര പരിസരത്ത് നിന്ന് പറഞ്ഞ് വിട്ടിരുന്നു.

ഇതിന് പിന്നാലെ അമ്പാടി സമീപത്തെ റെയിൽ പാളത്തിൽ കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് നാട്ടുകാർ ഇയാളെ ഏറെ പ്രയാസപ്പെട്ട് സമാധാനിപ്പിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാർക്കൊപ്പമുണ്ടായിരുന്ന സുരേഷ് 20കാരനെ വീട്ടിലെത്തിക്കുകയായിരുന്നു.

അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം സുരേഷ് മടങ്ങി. ഇതിനിടെ വീടിന് അകത്തേക്ക് കയറിയ അമ്പാടി കൊടുവാളുമെടുത്ത് പുറത്തിറങ്ങി സുരേഷിനെ പിന്നീലൂടെ വന്ന് വെട്ടുകയായിരുന്നു. ഇയാളുടെ കഴുത്തിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.

പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങിയ അമ്പാടിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അമ്പാടി.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img