മലപ്പുറം: മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാൽ (12), മുഹമ്മദ് അസ് ലഹ് (15) എന്നിവരെയാണ് കാണാതായത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. സംഭവത്തിൽ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണി മുതലാണ് ഇവരെ കാണാതായത്.
കുട്ടികൾ ഇന്നലെ കോഴിക്കോട് പൊറ്റമ്മലിൽ ബസ്സിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. കുടുംബം കോഴിക്കോട് ഹൈലൈറ്റ് മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുട്ടിക്കളെ കുറിച്ച് വിവരം ലഭിക്കുന്നവർ എടവണ്ണ പൊലീസിലോ 9207605605 നമ്പറിലോ അറിയിക്കുക.