അടുത്തിടെയായി അൽഫാമിനെ കുറിച്ചുള്ള നടൻ സുധീർ സുകുമാരന്റെ വിമർശനം വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. തനിക്ക് ക്യാൻസർ വരാൻ കാരണം അൽഫാം എന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും എതിർത്തും ആരോഗ്യ വിദഗ്ദർ രംഗത്തെത്തി.
എന്നാൽ നോൺവെജ് എന്ത് കഴിച്ചാലും അതോടൊപ്പം വെജിറ്റബിൾ, ഇലകൾ മുതലായ കഴിക്കണം എന്നാണ് പൊതു അഭിപ്രായം. അതേസമയം സുധീറിന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന തരത്തിലുള്ള മറ്റൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ
പൊറോട്ടയും ബീഫും അൽഫാമും അമിതമായി കഴിക്കുന്ന ഒരാൾക്ക് ബാത്റൂമിൽ പോയ സമയത്ത് ബ്ലീഡിങ് കണ്ടു. ഉടൻ തന്നെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പൈൽസിന്റെ ഒരു ചെറിയ രൂപം ആണെന്ന് തിരിച്ചറിഞ്ഞു. സ്റ്റേജ് വണ്ണിൽ മാത്രമായിരുന്നതുകൊണ്ട് അധികം ചികിത്സയൊന്നും വേണ്ടിവന്നില്ല. മൂന്ന് ആഴ്ച മരുന്നു കുടിച്ചപ്പോൾ രോഗം ഭേദമായി. തുടർന്ന് ക്യാൻസർ ഉണ്ടോ എന്ന് കണ്ടെത്താനുള്ള കൊളോണോസ്കോപ്പി ടെസ്റ്റ് ചെയ്തു. പിന്നാലെയാണ് അയാൾക്ക് ക്യാൻസറിന്റെ തുടക്കം ആണെന്ന് മനസിലായത്.
അൽഫാമിലെ “ഫഹാം” എന്ന വാക്കിൻറെ അർത്ഥം തന്നെ കരി എന്നാണത്രേ. കരി എന്നാൽ കാർബൺ ആണ്, ക്യാൻസർ വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്. ഈ ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ടാണ് അസുഖം വന്നതെന്ന് കുറിപ്പ് പങ്കുവെച്ചയാളും പറയുന്നു. ക്യാൻസറിന്റെ തുടക്കമാണെന്ന് മനസിലാക്കിയതിന് പിന്നാലെ ബീഫും പോർക്കും മട്ടനും പൂർണമായി ഒഴിവാക്കി പച്ചക്കറി മാത്രം ഭക്ഷിക്കാൻ തുടങ്ങി. ചപ്പുചവറുകൾ വലിച്ചുവാരി തിന്നു സ്വയം നശിപ്പിക്കുവാൻ ഞാനില്ല എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എന്നാല്‍ അല്‍ഫാം മാത്രം കാന്‍സറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാകും. എന്നാല്‍, ഈ കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ വാദം. വെജിറ്റേറിയനാണെന്ന് കരുതി കാന്‍സര്‍ വരില്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല എന്നും അവർ ഓർമിപ്പിക്കുന്നു.