‘യന്തിരൻ’ സിനിമ കോപ്പിയടി ; സംവിധായകൻ ശങ്കറിൻറെ 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി. ശങ്കറിൻറെ പേരിൽ രജിസ്റ്റർ ചെയ്ത 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 1957-ലെ പകർപ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കർ ചെയ്തിരിക്കുന്നത്.

ശങ്കർ, സൺ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കലാനിധി മാരൻ, സൺ പിക്‌ചേഴ്‌സ് എന്നിവർക്കെതിരെ മദ്രാസ് ഹൈകോടതിയിൽ അരരൂർ തമിഴ്നാടൻ എന്ന എഴുത്തുകാരനാണ് കേസ് നൽകിയിരിക്കുന്നത്. വൻ വിജയമായ രജനികാന്ത് ചിത്രം യന്തിരൻറെ ഇതിവൃത്തം താൻ 1996-ൽ പ്രസിദ്ധീകരിച്ച ജുഗീബ എന്ന കഥയിൽ നിന്ന് എടുത്തതാണെന്നാണ് അരരൂർ തമിഴ്നാടൻ അവകാശപ്പെട്ടത്.

തമിഴ്നാടൻ ഒരു കോടി രൂപ അന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. 2011 മേയിലാണ് ആരൂർ തമിഴ്നാടൻ ശങ്കറിനെതിരെ പരാതി നൽകിയത്. 2023-ൽ മദ്രാസ് ഹൈകോടതി ശങ്കറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

Related Articles

Popular Categories

spot_imgspot_img