രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയിലാണ് സംഭവം. സിംഗരായപള്ളി ഗ്രാമത്തിൽ നിന്നുള്ള 16കാരിയായ ശ്രീനിധിയാണ് മരിച്ചത്.
പെൺകുട്ടി വ്യാഴാഴ്ച രാവിലെ സ്കുളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സാധാരണ പോലെ ക്ലാസിന് പോകുന്നതിനിടെ പെൺകുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.
കുട്ടി കുഴഞ്ഞ് വീണത് ശ്രദ്ധയിൽപ്പെട്ട ടീച്ചർമാർ ഉടനെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ സി.പി.ആർ ഉൾപ്പടെയുള്ള ചികിത്സ അവർക്ക് നൽകിയെങ്കിലും രക്ഷിക്കാനായില്ല.
പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്നും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. ഈ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയാണ് l കുട്ടി മരണപ്പെടുന്നത്.