ടൈറ്റിൽ കഥാപാത്രമായി വിജയരാഘവൻ; ‘ഔസേപ്പിൻറെ ഒസ്യത്ത്’ മാർച്ച് 7 ന്

വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഔസേപ്പിൻറെ ഒസ്യത്ത്’. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ കൈകാര്യം ചെയ്യുന്നത്. ചിത്രം മാർച്ച് 7 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് .

പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് മണ്ണിൽ പൊന്ന് വിളയിച്ചും, പലിശയ്ക്ക് പണം കൊടുത്തും സമ്പന്നനായി മാറിയ ആളാണ് ഔസേപ്പ്. പക്ഷെ സമ്പന്നനാണെങ്കിലും ആളൊരു അറുപിശുക്കനാണ്. മൂന്ന് ആൺമക്കളാണ് ഔസേപ്പിന്. മൂത്ത രണ്ടു പേരും ഉന്നത പദവികളിലാണ്.

മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാത്തിൻറെയും നിയന്ത്രണം ഔസേപ്പിൻറെ കൈകളിൽത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില നാടകങ്ങൾ അരങ്ങേറുകയാണ്. സംഘർഷഭരിതമായ ഒരിടമാണ് ഒസേപ്പിൻ്റെ തറവാട്. ആ സംഘർഷ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്താണ് എന്നതിന്റെ അന്വേഷണമാണ് ഈ ചിത്രം.

കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി കെ ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ ഫസൽ ഹസൻ, സംഗീതം സുമേഷ് പരമേശ്വർ, ഛായാഗ്രഹണം അരവിന്ദ് കണ്ണ ബീരൻ, എഡിറ്റിംഗ് ബി അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈൻ അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സ്ലീബാ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെക്കൽ.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

കൃത്യസമയത്ത് ഭക്ഷണം നൽകിയില്ല; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ: ഭക്ഷണം കൃത്യസമയത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈയിലാണ്...

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം

തിതിലഗഡ്: ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. വെള്ളിയാഴ്ച രാത്രി...

ക​ബ​നീ ദ​ള​ത്തി​ലെ അവസാന ക​ണ്ണി​, മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ

ഹൊ​സൂ​ർ: കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും അനവധിനി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ്...

Related Articles

Popular Categories

spot_imgspot_img