പ്രതിഷേധങ്ങൾക്കും കുപ്രചരണങ്ങൾക്കുമിടെ മൂന്നാറിലെ ഡബിൾഡക്കർ സൂപ്പർഹിറ്റ്….! കളക്ഷനിലും മുന്നിൽ: ട്രിപ്പ് വിവരങ്ങളടങ്ങിയ വീഡിയോ കാണാം:

മൂന്നാറിൽ ഡബിൾ ഡക്കർ ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കും ബസ് സുരക്ഷിതമല്ലെന്ന ടാക്‌സി മാഫിയയുടെ കുപ്രചരണങ്ങൾക്കുമിടെ കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ ബസ് നേടിയത് മികച്ച കളക്ഷൻ. സർവീസ് ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്.

2,99,200 രൂപയാണ് ഇതുവ രെയുള്ള വരുമാനം. യാത്രക്കാർക്ക് പുറംകാഴ്ച കൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ തട്ടിൽ 12 ഇരിപ്പിടമുണ്ട്. മുകളിൽ 38 പേർക്ക് ഇരിക്കാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാം. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ദിവസവും മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ ഒൻപതിന് മൂന്നാർ കെ.എസ്.ആർ.ടി. സി. ഡിപ്പോയിൽനിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചയ്ക്ക് 12-ന് തിരിച്ചെത്തും. തുടർന്ന് 12.30-ന് പുറപ്പെട്ട് 3.30-ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴിന് തിരികെയെത്തുന്നതാണ് സർവീസുകൾ.

മൂന്നാർ ഡിപ്പോയിൽനി ന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കും. കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

ട്രിപ്പ് ആരംഭിക്കുന്നതി ന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. വിദേശ വിനോദസഞ്ചാരികളാണ് ഡബിൾ ഡെക്കർയാത്ര കൂടു തലും പ്രയോജനപ്പെടുത്തുന്നത്.

English summary: KSRTC double decker bus garnered the best collection

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇ.ഡി: നടപടി എഫ്ഡിഐ ചട്ട ലംഘനത്തിന്റെ പേരിൽ

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

Other news

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കും; വിക്ഷേപണത്തിന് ഒരുങ്ങുന്നത് 5 എണ്ണം

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ...

എഫ്ബിഐയുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ: കഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തൻ:

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) യുടെ അമരത്ത് ഇനി ഇന്ത്യൻ...

കട്ടപ്പനയിൽ കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന - വള്ളക്കടവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട...

Related Articles

Popular Categories

spot_imgspot_img