എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല…വിധവയായിട്ട് മൂന്ന് മാസം: ശ്രീലതയുടെ പോരാട്ടം മൂന്ന് വയറുകൾക്ക് വേണ്ടി… സർക്കാർ കണ്ണുതുറക്കുമോ?

തിരുവനന്തപുരം:എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല- ഇതു പറയുമ്പോൾ ആശ വർക്കറായ ശ്രീലതയുടെ ശബ്ദമിടറി…

ക്ഷയരോഗിയായ ഭർത്താവ് മരിച്ച് മൂന്നു മാസം തികയും മുൻപ് ഈ നടപ്പാതയിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് ഗതികേടു കൊണ്ടു മാത്രമാണ്.

ശ്രീലതയുടെ25 വയസുള്ള മകൻ അപസ്‌മാര രോഗിയാണ്. പ്ളസ് ടു വരെയേ പഠിച്ചിട്ടുള്ളെങ്കിലും എന്തെങ്കിലും പണി ചെയ്ത് അവൻ കുടുംബം പോറ്റുമായിരുന്നു എന്ന് ശ്രീലത പറഞ്ഞു. പക്ഷേ രോഗിയായ എന്റെ കുഞ്ഞിന് ഭാരപ്പെട്ട പണികളൊന്നും ചെയ്യാനാവില്ല…

ജോലിക്കായി അവനെ ദൂരേയ്ക്ക് പറഞ്ഞയ്ക്കാനുമാവില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാവർക്കർമാരിലൊരാളാണ് കവടിയാർ ഭഗവതി നഗർ സ്വദേശിനിയായ ശ്രീലത.

ഒന്നര സെന്റിലെ വീട്ടിലാണ് ഞാനും മോനും 21 വയസുള്ള മോളും കഴിയുന്നത്. ഏഴായിരം രൂപയാണ് ഓണറേറിയം ലഭിക്കുന്നത്. അതും നാലും അഞ്ചും മാസം കൂടുമ്പോഴേ ലഭിക്കുകയുള്ളു.

രണ്ടായിരം രൂപ ഇൻസെന്റീവ് കിട്ടണമെങ്കിലും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. തലയ്ക്ക് മുകളിൽ കടമാണ്. ഭർത്താവ് മണികണ്‌ഠൻ ക്ഷയരോഗം ബാധിച്ച് മൂന്നു മാസം മുൻപ് മരണത്തിന് കീഴടങ്ങുമ്പോൾ ലക്ഷങ്ങളുടെ കടബാദ്ധ്യത ബാക്കിയായി.

എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ കടക്കാർ ആരും വീട്ടുസാധനങ്ങൾ കടം തരില്ല.. മോൾക്ക് ചെറിയൊരു ജോലിയുണ്ടെങ്കിലും ചെറിയ വരുമാനമേയൂള്ളൂ.

കിഡ്നി സ്റ്റോൺ കാരണം അവൾക്ക് രണ്ടു മാസം ജോലിക്ക് പോകാനായില്ല. എനിക്ക് അച്ഛനും അമ്മയുമില്ല. കൊവിഡ് സമയത്താണ് ആശ വർക്കായി ജോലി ലഭിച്ചത്. സ്ഥിരമായി ഒരു വരുമാനമെന്ന ആശ്വാസത്തിലായിരുന്നു… ശ്രീലത പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇ.ഡി: നടപടി എഫ്ഡിഐ ചട്ട ലംഘനത്തിന്റെ പേരിൽ

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

Other news

പി.എസ്.എൽ.വി റോക്കറ്റുകൾ ഈ വർഷം തന്നെ സ്വകാര്യമേഖലയിൽ നിർമ്മിക്കും; വിക്ഷേപണത്തിന് ഒരുങ്ങുന്നത് 5 എണ്ണം

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യ്ക്കും ഇന്ത്യയ്ക്കും ആഗോളതലത്തിൽ സൽപ്പേരും പ്രശസ്തിയും നേടികൊടുത്ത പി.എസ്.എൽ.വി റോക്കറ്റുകൾ ഈ...

എഫ്ബിഐയുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ: കഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തൻ:

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) യുടെ അമരത്ത് ഇനി ഇന്ത്യൻ...

കട്ടപ്പനയിൽ കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന - വള്ളക്കടവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട...

താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ ഭാര്യക്ക്‌ പകരം ഡോക്ടർ ഭർത്താവ്‌ ഡ്യൂട്ടിയെടുത്തു: വിവാദം

തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്‌ടർക്കു പകരം ഇവരുടെ ഭർത്താവായ...

Related Articles

Popular Categories

spot_imgspot_img