അപകടത്തിൽ പരിക്കേറ്റ യുവാവിന് 2.30 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് പാലാ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. വിഷ്വൽ മീഡിയ മാനേജരായി ബാഗ്ലൂരിലെ പേപ്പർകാറ്റ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന പുത്തൂർ കല്ലുതുണ്ടിൽ സ്റ്റെവിൻസൺ ഐസക് ഷാജിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. എം.എ. സി.ടി. ജഡ്‌ജി കെ. പി. പ്രദീപാണ് ഉത്തരവിട്ടത്.
2017 ൽ ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിലേക്ക് തൊഴിൽ സംബന്ധമായ യാത്രക്കിടെ ടെമ്പോ ട്രാവലർ കർണൂൽ പോലിസ് സ്റ്റേഷൻ പരിധിയിൽ റോഡരികിൽ പാർക്ക് ചെയ്തതിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ഹർജിക്കാരന് പരിക്കേറ്റത്.
പലിശയും കോടതിച്ചെലവും ഉൾപെടുത്തിയാണ് നഷ്ടപരിഹാരം വിധിച്ചത്. അപകടത്തിന് ഉത്തരവാദികളായ ഇരുവാഹനങ്ങളുടെയും ഇൻഷ്വറൻസ് കമ്പനികളായ മൂന്നും ആറും എതിർകക്ഷികളായ രണ്ടു
ഇൻഷുറൻസ് കമ്പനികൾ തുല്യഅനുപാതത്തിൽ നഷ്ടപരിഹാരം കെട്ടി വയ്ക്കണം.
.









