web analytics

യാത്രക്കാരൻ മരിച്ചു: യുകെയിലേക്ക് വന്ന വിമാനത്തിന് സ്പെയിനിൽ അടിയന്തിര ലാൻഡിംഗ്

യാത്രാമധ്യേ വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ജെറ്റ്2 വിമാനം അടിയന്തിരമായി നിലത്തിറക്കി. ടെനെറിഫെയില്‍ നിന്നും യു കെയിലേക്ക് വരികയായിരുന്ന വിമാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കാനറി ദ്വീപില്‍ നിന്നും എല്‍ എസ് 676 വിമാനം യാത്ര തിരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിമാനത്തിനകത്ത് ഒരു യാത്രക്കാരന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിക്കുകയായിരുന്നു.

ഏകദേശം 70 വയസ്സുള്ള ഈ യാത്രക്കാരന്റെ മരണത്തെ തുടര്‍ന്നാണ് വിമാനം സ്‌പെയിനിലേക്ക് തിരിച്ചു വിട്ടത്. വിമാനം സാന്റിയാഗോ – റൊസാലിയ ഡി കാസ്‌ട്രോ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തയുടൻ ആംബുലന്‍സ് ഉള്‍പ്പടെയുള്ള അടിയന്തിര സേവന വിഭാഗം വിമാനത്തിനടുത്ത് എത്തിയെങ്കിലുംഅപ്പോഴേക്കും യാത്രക്കാരൻ മരണമടഞ്ഞിരുന്നു. ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം പാലക്കാട്:...

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ...

മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിന് അന്ത്യാഞ്ജലി;അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് വൻ ജനാവലി

ഇടുക്കി: അടിമാലിക്കടുത്ത് കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം ഇന്ന് വൻ...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം...

Related Articles

Popular Categories

spot_imgspot_img