ലഷ്‌കർ ഭീകരന്റെ തന്ത്രപരമായ നീക്കങ്ങൾ; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനായ ലഷ്‌കർ ഭീകരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകുമെന്ന് റിപ്പോർട്ട്. റാണ നടത്തുന്ന നിയപരമായ ഇടപെടലുകളാണ് കൈമാറ്റം വൈകിപ്പിക്കാൻ കാരണം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തഹാവൂർ റാണയെ കൈമാറാൻ തയാറാണെന്ന് പ്രഖ്യാപിച്ചത്.

ഇതിനെതിരെ തഹാവൂർ റാണ അമേരിക്കൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കൈമാറ്റം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കോടതി തളളുകയായിരുന്നു. ഇതോടെ മാനുഷികമായ പരിഗണന ആവശ്യപ്പെട്ട് അന്തിമ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് ഇയാൾ. ഇതിൽ തീരുമാനം ഉണ്ടാകുന്നതു വരെ കൈമാറ്റം നീണ്ടുപോകും.

പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ റാണ. ഇന്ത്യയെ ഞെട്ടിച്ച് മുംബൈ തീവ്രവാദ ആക്രമണം ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയ്ക്കുവേണ്ടി ആസൂത്രണം ചെയ്തത് ഇയാളായിരുന്നു. 2008ൽ നടന്ന ആക്രമണത്തിൽ 166പേരാണ് കൊല്ലപ്പെട്ടത്.

റാണയെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ആക്രമണം നടത്തിയ അന്ന് പിടിയിലായ അജ്മൽ കസബിനെ മാത്രമാണ് കേസിൽ ജീവനോടെ പിടിക്കാനും ശിക്ഷിക്കാനും ഇന്ത്യക്ക് കഴിഞ്ഞത്.

എന്നാൽ ഇപ്പോൾ നടക്കുന്ന നിയമപ്രശ്‌നങ്ങൾ പരിഹരിച്ചാൽ ഉടൻ തന്നെ റാണയെ കൈമാറും എന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

Other news

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

ആധാർ കാർഡിലെ ഫോട്ടോയിൽ ശിരോവസ്ത്രത്തിന് അനൗദ്യോഗിക വിലക്ക്

ആധാർ സേവനത്തിന് അപേക്ഷിക്കുന്നവർ ഫോട്ടോയെടുക്കുമ്പോൾ ശിരോവസ്ത്രം പാടില്ലെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് അനൗദ്യോഗിക...

വിവാഹ ആഘോഷം അല്പം കടുത്തുപോയി! ആകാശത്തേക്ക് വെടിയുതിർത്തു, സ്ഥാനം മാറി പതിച്ചത് രണ്ടുപേരുടെ ദേഹത്ത്

ഡൽഹി: അതിരുകടന്ന വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കൗമാരക്കാരന് സൂര്യാഘാതമേറ്റു; പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….

സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുമ്പോൾ കോട്ടയത്ത് കൗമാരക്കാരന് സൂര്യാഘാതമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്...

Related Articles

Popular Categories

spot_imgspot_img