നന്നായി പോയല്ലോ… കേരളത്തിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കുറഞ്ഞു

കേരളത്തിൽ സ്ത്രീകൾ മദ്യപാനത്തില്‍ അത്ര മുന്നിലല്ല, പുരുഷന്മാർ തന്നെ മുൻപന്തിയിൽ എന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

സർവ്വേ റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ മദ്യപാനികളുള്ള സംസ്ഥാനമായി കണ്ടെത്തിയത് അസമാണ്. മദ്യപിക്കുന്ന, 15 -നും 40 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ദേശീയ ശരാശരി 1.2 ശതമാനമാണെങ്കില്‍ അസമില്‍ അത് 16.5 ശതമാനമാണെന്നാണ് കണക്കുകൾ.

ഇതേ പ്രായപരിധിയിലുള്ള 8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് രണ്ടാം സ്ഥാനത്തുള്ളത്. അസമിനെക്കാൾ കുറവാണെങ്കിലും ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ് മേഘാലയയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഈ കണക്കുകളില്‍ മൂന്നാം സ്ഥാനത്ത് അരുണാചല്‍ പ്രദേശാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ സ്ത്രീകൾക്കിടയിൽ മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും പുറത്തു വന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 15-നും 49-നും ഇടയില്‍ പ്രായമുള്ള 59 ശതമാനം പുരുഷന്മാരും മദ്യപിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്.

15 -നും 49 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സിക്കിമില്‍ 0.3 ശതമാനവും ഛത്തീസ്ഗഢില്‍ 0.2 ശതമാനവും മദ്യപിക്കുന്നു എന്നാണ് കണക്കുകൾ. നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും പുതിയ കണക്കുകൾ പറയുന്നു. നിലവിലെ കണക്കുകൾ ജാർഖണ്ഡിൽ 0.3 ശതമാനവും ത്രിപുരയിൽ 0.8 ശതമാനവുമാണ്.

രാജ്യത്തെ കോർപ്പറേറ്റ് മേഖലകളായ ഡൽഹി, മുംബൈ, കർണ്ണാടക ബെംഗളൂരു തുടങ്ങിയ മെട്രോപൊളിറ്റൻ സംസ്ഥാനങ്ങൾ പട്ടികയില്‍ പ്രധാന സംസ്ഥാനങ്ങളില്ലെന്നതും വളരെ ശ്രദ്ധേയമാണ്.

കണക്കുകൾ പ്രകാരം കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1.6 ശതമാനം സ്ത്രീകൾ മദ്യപിച്ചിരുന്ന കേരളത്തില്‍ ഇപ്പോൾ 0.2 ശതമാനം സ്ത്രീകൾ മാത്രമേ മദ്യപിക്കുന്നൊള്ളൂവെന്നും കണക്കുകൾ പറയുന്നു. കേരളത്തിലെ പുരുഷന്മാരിൽ 19.9 ശതമാനം പേർ മദ്യപിക്കുന്നവരെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

എസ്എഫ്‌ഐ ഇനി ഇവർ നയിക്കും… സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സജീവ്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും, സെക്രട്ടറിയായി പി...

പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നതുവരെയുള്ള വഴിയറിയാൻ ഒറ്റ ക്ലിക് മതി ; വ്യാജന്മാരെ പിടികൂടാൻ ബെവ്‌കോ

തിരുവനന്തപുരം: വ്യാജമദ്യം തടയുക എന്ന ലക്ഷ്യത്തോടെ ക്യൂആർ കോഡുമായി ബെവ്കോ. ഈ...

Related Articles

Popular Categories

spot_imgspot_img