വഞ്ചന കേസ്; പാലാ എംഎൽഎ മാണി സി കാപ്പൻ കുറ്റവിമുക്തൻ

കൊച്ചി: മുംബൈ വ്യവസായിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് പാല എംഎൽഎ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കികൊണ്ട് കോടതി വിധി പറഞ്ഞത്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2010ൽ മുംബൈ സ്വദേശിയായ ദിനേശ് മേനോനിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നായിരുന്നു കേസ്.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നൽകി വഞ്ചിച്ചെന്നായിരുന്നു കേസ്. നഷ്ടപരിഹാരം സഹിതം 3.25 കോടി നൽകാമെന്ന് 2013ൽ കരാറുണ്ടാക്കിയിരുന്നു. എന്നാൽ ഈടായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും വസ്തു ബാങ്കിൽ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോൻ പരാതിയിൽ പറഞ്ഞു. എന്നാൽ പണം വാങ്ങിയപ്പോൾ ഈടായി ഒന്നും നൽകിയിരുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് എംഎൽഎയെ കോടതി കുറ്റവിമുക്തനാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

Other news

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

റോഡിൽ കിടന്ന പെട്ടി പാഴ്സലായി വീട്ടിലെത്തിച്ചു; 5000 രൂപ പിഴ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം...

മാര്‍ക്ക് കുറഞ്ഞതിന് അമ്മ ഫോണ്‍ വാങ്ങിവച്ചു; 20 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പത്താംക്ലാസുകാരി

ക്ലാസ് പരീക്ഷകളില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിൽ...

കെയറർ വീസയ്ക്ക് നൽകിയത് 20 ലക്ഷം;മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതത്തിൽ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന...

Related Articles

Popular Categories

spot_imgspot_img