web analytics

കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാവാതെ അധികൃതർ

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം പടർന്നിട്ടുള്ളത്. അറബിക് ഡിപ്പാർട്ട്‌മെന്റിൽ പഠിക്കുന്ന പി.ജി വിദ്യാർഥിനികളിൽ നാലു പേർക്കാണ് മഞ്ഞപ്പിത്തം പിടിച്ചിട്ടുള്ളത്.

മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയാറായിലെന്ന കടുത്ത ആരോപണമുണ്ട്. എന്നാൽ കുട്ടികൾക്ക് അസ്വസ്ഥതകൾ എന്തെങ്കിലും തോന്നിയാൽ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഹോസ്റ്റൽ വാർഡൻ നൽകിയ വിശദീകരണം. പാറക്കടവ് പുഴയിൽ നിന്നും, സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിലെ കുളത്തിൽ നിന്നുമാണ് സർവകലാശാല ക്യാംപസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത്.

ലേഡീസ്, മെൻസ് ഹോസ്റ്റലുകൾ, മുന്നൂറിലധികം ക്വാർട്ടേഴ്‌സുകൾ, സ്‌കൂൾ, ഭരണകാര്യാലയം പരീക്ഷാഭവൻ ഉൾപ്പെടെ വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പ്രതിദിനം 15 മുതൽ 20 ലക്ഷം ലിറ്റർ വെള്ളം വരെയാണ് ക്യാംപസിൽ ഉപയോഗിക്കുന്നത്. എല്ലാ മാസവും വെള്ളത്തിന്റെ പരിശോധന നടത്താറുണ്ടെന്നും ഈ മാസം ആദ്യം വെള്ളം പരിശോധിച്ചിട്ടുണ്ടെന്നും സർവകലാശാല എഞ്ചിനീയറിങ് വിഭാഗവും വിശദമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img