ട്രംപിന്റെ വഴിയെ മോദിയും; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ നടപടി കടുപ്പിച്ചും; രേഖകളില്ലാത്ത വിദേശികളെ ജയിലിലാക്കും

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ കടുത്ത നടപടിയുമായി ഇന്ത്യ. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 ലോക്സഭയുടെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. പാസ്പോർട്ട് ആക്ട‌് 1920, രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ‌്സ് ആക്ട് 1939, ഫോറിനേഴ്‌സ് ആക്ട‌് 1946, ഇമിഗ്രേഷൻ ആക്‌ട് 2000 തുടങ്ങിയവയ്ക്ക് പകരമായാണ് പുതിയ ബിൽ തയ്യാറാകുന്നത്.

പാസ്പോർട്ടോ വീസയോ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് അഞ്ചുവർഷം വരെ തടവുശിക്ഷയും, അഞ്ചു ലക്ഷം വരെ പിഴയും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജ പാസ്പോർട്ട് ഉപയോഗിക്കുന്നതിനുള്ള ശിക്ഷ രണ്ടുവർഷത്തിൽ നിന്ന് ഏഴ് വർഷമാക്കി ഉയർത്താനും തീരുമാനമുണ്ട്. ഇതിനൊപ്പം പത്തുലക്ഷം രൂപ വരെ പിഴയും ഉണ്ടാകും. വ്യാജ പാസ്പോർട്ടുമായി പ്രവേശിച്ചാൽ 50,000 രൂപ പിഴയും എട്ടുവർഷം വരെ തടവുമാണ് നിലവിൽ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്ട്രേഷൻ ഓഫീസർക്ക് കൈമാറണമെന്നും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദേശികൾക്ക് താമസസൗകര്യമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വീസ കാലാവധി കഴിഞ്ഞ് തുടർന്നാലോ, വീസ നിബന്ധനകൾ ലംഘിച്ചാലോ മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മാത്രമല്ല മതിയായ രേഖകളില്ലാതെ വിദേശികളെ യാത്രക്ക് സഹായിക്കുന്ന ഏജൻസികൾക്കും ക്യാരിയർമാർക്കും അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ ഒടുക്കിയില്ലെങ്കിൽ വിദേശി യാത്രക്ക് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കാനുള്ള നിയമപരമായ അധികാരവും പുതിയ ബില്ലിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

ആശുപത്രി വാസത്തിന് വിരാമം; 46 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി ഉമാ തോമസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ...

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

Other news

കൂടുതൽ ഫാസ്റ്റായി ഫാസ്റ്റ് ടാഗ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും

ഡൽഹി: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ട് നാഷണൽ പയ്മെന്റ്റ് കോർപറേഷൻ...

ചെറുബോട്ടുകളിൽ എത്തുന്നവർ പോലും വലിയ വില നൽകേണ്ടി വരും ! പൗരത്വ നയങ്ങളിൽ കടുത്ത മാറ്റം വരുത്തി യു.കെ.

ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തുന്ന അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കുന്ന...

ചെലവ് 195 കോ​ടി രൂപ; കോടഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ശ​നി​യാ​ഴ്ച തുറക്കും

തി​രു​​വ​മ്പാ​ടി​: മ​ല​യോ​ര ഹൈ​വേ​യു​ടെ ജി​ല്ല​യി​ലെ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ റീ​ച്ചാ​യ കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ്...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

കോഴിക്കോട് എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പറമ്പിൽ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കൈ ചവിട്ടിയോടിച്ചു, നിലത്തിട്ട് ചവിട്ടിയെന്നും കുടുംബം

കണ്ണൂർ: കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗിം​ഗിന് ഇരയാക്കിയെന്ന്...

Related Articles

Popular Categories

spot_imgspot_img