കോട്ടയം തിരുനക്കര പടിഞ്ഞാറേ നടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീ പിടിച്ചു. സ്കൂട്ടറിൽ നിന്നു പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. സ്കൂട്ടർ പൂർണമായി കത്തി നശിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും തീയണച്ചു. കാരണം വ്യക്തമായിട്ടില്ല.